കനി കുസൃതി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കേരള കഫൈ, ശിക്കാർ, കോക്ടെയിൽ, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ കനി തമിഴിലും ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. നടിയെന്നതിൽ ഉപരി തന്റെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും നടി കാണിക്കാറുമില്ല. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തെ തേടി സംസ്ഥാന ചലച്ചിത്ര അവാർഡും എത്തിയിരുന്നു.
ഒരിക്കലും അഭിനയത്തോട് തനിക്ക് പാഷന്‍ തോന്നിയിട്ടില്ലെന്ന് പറയുകയാണ് കനി കുസൃതി. സയന്‍സ് പോലെയുള്ള സബ്ജെക്ടുകളായിരുന്നു ഇഷ്ടമെന്നും ഇടക്ക് എം.ബി.ബി.എസൊക്കെ പഠിച്ച് ഡോക്ടറാവേണ്ടിയിരുന്ന ആളല്ലായിരുന്നോ താന്‍ എന്ന് തോന്നാറുണ്ടെന്നും കനി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കനി കുസൃതിയുടെ വാക്കുകള്‍ ഇങ്ങനെ, അഭിനയം പാഷനായിട്ട് വന്ന ആളല്ല ഞാന്‍. സ്റ്റേജില്‍ കയറുക, പെര്‍ഫോം ചെയ്യുക, അളുകള്‍ നോക്കുക അതിനോടൊന്നും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളല്ലായിരുന്നു ഞാന്‍. സയന്‍സും വേറെ കുറെ സബ്ജക്ടുകളുമൊക്കെ ആണ് എനിക്ക് ഇഷ്ടം. കലാമേഖലയില്‍ ഡാന്‍സിനോട് മാത്രമാണ് ഭയങ്കരമായ ഇഷ്ടം തോന്നിയത്. ഒരു ആസ്വാദക എന്ന നിലയില്‍ കല ആസ്വദിക്കുക എന്നതിനപ്പുറം അതിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന നിലയിലേക്ക് ഞാന്‍ എന്നെ കണ്ടിട്ടില്ല.
നാടക പരിശീലനം കംഫര്‍ട്ടബിള്‍ ആയ സ്ഥലമായി തോന്നിയിരുന്നു. അഭനയമല്ല, നാടകം മൊത്തത്തില്‍ ഉണ്ടാക്കിയെടുക്കുന്ന രീതി കൊണ്ടും പല മനുഷ്യരെ കണ്ടുമുട്ടുന്നതുമൊക്കെ കൊണ്ട് അതുമായി മുന്നോട്ട് പോയി. അഭിനയക്കണമെന്ന് ഭയങ്കരമായ ഒരു പാഷന്‍ തോന്നിയിട്ടേയില്ല. അതേ സമയം ഡാന്‍സ് ചെയ്യുമ്പോള്‍ അതുണ്ട്. ഡാന്‍സ് ചെയ്യുമ്പോള്‍ വല്ലാത്തൊരു പ്ലഷറാണ്. അഭിനയത്തില്‍ നിന്നും ഇതുവരെ അത് ഉണ്ടായിട്ടില്ല. എന്നാല്‍ അഭിനയത്തിന്റെ ക്രാഫ്റ്റ് പഠിക്കാനാണ് കൂടുതല്‍ സമയം ചെലവഴിച്ചതും എന്റെ ജീവിതം കൂടുതല്‍ ഡെഡിക്കേറ്റ് ചെയ്തതും. ചിലര്‍ പറയും എഞ്ചിനിയറാവാനല്ലായിരുന്നു ഇഷ്ടം, പഠിച്ചതുകൊണ്ടാണ് ആയത്, എന്റെ പാഷന്‍ വേറെയാണ് എന്നൊക്കെ. അതുപോലെയാണ് അഭിനയത്തില്‍ എനിക്ക് എന്നെ പറ്റി തോന്നിയിട്ടുള്ളത്. ഞാന്‍ ഇതായിരുന്നോ എന്നെനിക്ക് അറിയില്ല. ഇടക്ക് ആലോചിക്കും എം.ബി.ബി.എസ് പഠിച്ച് ഡോക്ടര്‍ ആവാനാണ് ഇഷ്ടം, എന്താ അത് പഠിക്കാതിരുന്നത് എന്നൊക്കെ.