വിവാദങ്ങളുടെ പ്രിയ തോഴിയാണ് ബോളിവുഡ് താരം കങ്കണ. ട്വിറ്റെറിലൂടെയും മറ്റും നടത്തിയ പല പ്രസ്താവനകളും വിവാദങ്ങൾ ആയിരുന്നു. ഇപ്പോഴിതാ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദ ട്വീറ്റിനു പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടുന്നത്. ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ചുള്ള കങ്കണയുടെ പല ട്വീറ്റുകളും വലിയ വിവാദമായിരുന്നു.
ട്വിറ്ററിൻ്റെ നിയമങ്ങള്‍ നടി ലംഘിച്ചെന്നു കാണിച്ചെന്നാണ് ട്വിറ്റര്‍ നടിയുടെ അക്കൗണ്ട് പൂട്ടിച്ചത്. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂര്‍ത്തിയായ പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ചും കങ്കണ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സഖ്യം വൻ വിജയം നേടിയിരുന്നു. അതേസമയം, ട്വിറ്ററിൻ്റെ നടപടി ജനാധിപത്യത്തിൻ്റെ മരണമെന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ കുറിച്ച കുറിപ്പിലാണ് കങ്കണയുടെ പ്രതികരണം. ബംഗാള്‍ കത്തുന്നു, ബംഗാള്‍ അക്രമം തുടങ്ങിയ ഹാഷ്ടാഗുകളുമായാണ് കങ്കണയുടെ പ്രതികരണം.
അതേസമയം, കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി പൂട്ടിയതാണെന്ന വിശദീകരണവുമായി ട്വിറ്റർ വക്താവ് രംഗത്തെത്തി. ട്വിറ്ററിൻ്റെ നിയമങ്ങൾ ആവർത്തിച്ചു ലംഘിച്ചതാണ് അക്കൌണ്ട് പൂട്ടാൻ കാരണമെന്നും വക്താവ് വിശദീകരിച്ചു. മുൻപ് രാജ്യത്തെ കൊവിഡ് 19 വ്യാപനം മൂലമുണ്ടായ മെഡിക്കൽ ഓക്സിജൻ ക്ഷാമത്തെ പ്രകൃതിയുമായി ബന്ധിപ്പിച്ചുള്ള കങ്കണയുടെ ട്വീറ്റുകള്‍ വലിയ വിവാദമായിരുന്നു.