വളരെയധികം ആരാധകരുള്ള ഒരു നടിയാണ് കങ്കണ. ഇപ്പോൾ താരം പറയുന്നത് താന്‍ എല്ലാവരെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മാത്രം കൂട്ടത്തോടെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ് എന്നാണ്. താരം അവകാശപ്പെടുന്നത് ബോളിവുഡില്‍ താന്‍ പിന്തുണയ്ക്കാത്ത ഒരു നടി പോലുമില്ല എന്നാണ്. താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത് ആലിയ ഭട്ട്, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നീ താരങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ്.
ബോളിവുഡില്‍ ഒരു നടി പോലും ഞാന്‍ പിന്തുണയ്ക്കാത്തതായോ പ്രശംസിക്കാത്തതായോ ഇല്ല. പക്ഷെ അവരൊന്നും എന്റെ കാര്യം വരുമ്പോള്‍ ഉണ്ടാവില്ല. എപ്പോഴെങ്കിലും അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ, എന്തിനാണ് അവര്‍ എന്നെ കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്. ആലോചിച്ച് നോക്കു. അവരുടെയെല്ലാം സിനിമ കാണാന്‍ യാതൊരു പ്രശ്‌നവുമില്ലാതെയാണ് ഞാന്‍ പോകുന്നത്. അവര്‍ എന്നെ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ സിനിമ കാണാനായി ക്ഷണിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല എന്നാണ് കങ്കണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
ബോളിവുഡില്‍ നിന്നും താന്‍ തീര്‍ത്തും ഒറ്റപ്പെട്ടവളാണ് എന്നും താരം പറയുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കളെയും നടിമാരെയും വിമര്‍ശിച്ച് കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടു പോവുകയാണ്.