നിങ്ങള്‍ക്കു മുകളിൽ ഒരു ശക്തിയേയും വരാൻ അനുവദിക്കരുത് എന്ന് കങ്കണ!

ഇന്ത്യയിൽ കോവിഡ് പിടിമുറക്കുവാണ്. രണ്ടാം തരംഗം ശക്തമാകുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധിപേർക്കാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആകുന്നത്. ഇപ്പോഴിതാ ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയതെന്ന് കങ്കണ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുമെന്നും താരം കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണിനു ചുറ്റും ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു, ഏറെ ക്ഷീണതയുമായിരുന്നു. ഹിമാചലിനു പോകാൻ തയാറെടുക്കുന്നതിന് മുന്നായി പരിശോധിച്ചു, അപ്പോഴാണ് കൊവിഡ് പോസിറ്റീവായതായി അറിഞ്ഞത്. ക്വാറന്‍റൈനിലാണിപ്പോള്‍.
വൈറസിന്‍റെ ഒരു കൂട്ടം ഉള്ളിലുണ്ടോയെന്നറിയില്ല, ഞാൻ ഈ വൈറസിനെ തകര്‍ക്കും, നിങ്ങള്‍ക്കു മുകളിൽ ഒരു ശക്തിയേയും വരാൻ അനുവദിക്കരുത്, വൈറസിനെ പേടിക്കരുത്, പേടിച്ചാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. നമുക്കൊരുമിച്ച് കൊവിഡിനെ നേരിടാം. ഇതൊരു ചെറിയ പനിയാണ്. ഇത് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുകയാണ്’, കങ്കണ ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്. ധ്യാനത്തിലിരിക്കുന്നൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കങ്കണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Related posts