തപ്സി പന്നു ബോളിവുഡിലെ മിന്നും താരമാണ്. താരം തുടക്കത്തിൽ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റെ കഴിവ് തെളിയിച്ചതിന് ശേഷം ബോളിവുഡിലും വിജയക്കൊടി പാറിച്ചുകൊണ്ട് ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളായി എത്തിനിൽക്കുകയാണ് . തപ്സിയ്ക്ക് സ്വന്തമായൊരു ഇടം നേടിയെടുക്കാനും തന്റേതായ ഓഡിയന്‍സിനെ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. താരത്തിന് സോഷ്യല്‍ മീഡിയയിലും ധാരാളം സ്വാധീനമുണ്ട്. മുൻപ് ബോളിവുഡ് താരം കങ്കണ റണാവത് ആരാധകർ തപ്സി തങ്ങളുടെ പ്രിയതാരത്തെ കോപ്പിയടിക്കുന്നതായി ആരോപണമുന്നിയിച്ച് രംഗത്തെത്തിയത് വലിയ ചർച്ചയായി മാറിയിരുന്നു. മറ്റൊരു കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇപ്പോൾ കങ്കണ പങ്കുവെച്ചിരിക്കുന്നത് അർബൻ ഡിക്ഷണറി എന്ന ട്വിറ്റർ ഹാൻഡിലിൽ തപ്സി പന്നുവിനെ സർകാസ്റ്റിക്കായി പരാമർശിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്. ബോളിവുഡ് സുന്ദരി സഹതാരത്തെ അഭിസംബോധന ചെയ്തിരിക്കുന്നത് ഷീ മാൻ എന്നാണ്.
തപ്സി പന്നുവിൻ്റെ ആരാധകരും സൈബറിടം കങ്കണ അധിക്ഷേപ വർഷത്തിനായി പ്രയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിക്കഴിഞ്ഞു. ബോളിവുഡ് സൂപ്പർ താരമായ തപ്സി പന്നു തക്ക മറുപടികൾ നൽകുന്ന വ്യക്തിത്വമാണെന്നും ഇന്ത്യൻ സൂപ്പർ സ്റ്റാറും പദ്മശ്രീ അവാർഡ് ജോതാവുമായ കങ്കണ റണാവത്തിൻ്റെ സസ്തി കോപ്പി എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന നടിയുമാണ് എന്നായിരുന്നു അർബൻ ഡിക്ഷണറിയുടെ പരാമർശം. കൂടാതെ അവർ പപ്പു ഗ്യാങ്ങിലെ മെമ്പർ കൂടിയാണ് എന്നും പോസ്റ്റിലുണ്ടായിരുന്നു. കങ്കണ റീട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഹഹഹ ഷീമാൻ ഇന്ന് വലിയ സന്തോഷത്തിലായിരിക്കും എന്നാണ് കങ്കണ കുറിച്ചത്. ഇത് തപ്സി പന്നുവിനെ അധിക്ഷേപിക്കുകയാണ് എന്നും ട്വീറ്റ് പിൻവലിക്കണമെന്നും ട്വിറ്ററിലൂടെ താരം അധിക്ഷേപ വർഷം ചൊരിയുകയാണെന്നുമൊക്കെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് എത്തിയത്.
lkpkp;l
ആരാണ് ഇപ്പോൾ കങ്കണ റണാവത്തിൻ്റെ ഈ ബുള്ളിയിങ്ങിനെ പിന്തുണയ്ക്കുന്ന ആരാധകരെന്നും അതറിയാൻ ആഗ്രഹമുണ്ടെന്നും ചിലർ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് പിന്തുണച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും റീട്വീറ്റുകളും കമൻ്റുകളുമൊക്കെയായി എത്തിയിരിക്കുന്നത്. നടി ഒടുവിൽ തൻറെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.