അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല!വിദ്യാ ബാലന്റെ ആ ചിത്രത്തെ കുറിച്ച് കങ്കണ

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. പരിണീത ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് താരം. ദി ഡേർട്ടി പിക്ചർ എന്ന ചിത്രം താരത്തെ ബോളിവുഡിലെ ശക്തയായ നായികയാക്കി എന്ന് വേണം പറയാൻ. വിദ്യാ ബാലന് ദേശിയ പുരസ്‌കാരം ലഭിച്ച ചിത്രമായിരുന്നു ഈ ചിത്രം. മുൻകാല നടി സില്‍ക് സ്മിതയുടെ ജീവിതം പറഞ്ഞ ചിത്രമാണ് ഡേര്‍ട്ടി പിക്ച്ചര്‍. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഈ ചിത്രം തിരഞ്ഞെടുത്തതിന് നിരവധിപേരാണ് വിദ്യയെ അന്ന് അഭിനന്ദിച്ചത്. എന്നാൽ ഇപ്പോഴിതാ ഈ സിനിമയില്‍ വിദ്യക്ക് പകരം ആദ്യം പരിഗണിച്ചത് നടി കങ്കണ റണൗവത്തിനെയായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കങ്കണ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതും.

എന്നാല്‍ വിദ്യാ ബാലനേക്കാള്‍ മികച്ചതായി തനിക്കിത് ചെയ്യാനാവില്ലെന്നാണ് കങ്കണ പറയുന്നത്. ഏതെങ്കിലും ചിത്രം വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനാണ് ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച്‌ താരം ഓര്‍മിച്ചത്. ഡേര്‍ട്ടി പിക്ചര്‍ മികച്ച സിനിമയാണ്. വിദ്യാ ബാലന്റെ പ്രകടനം ഭ്രമിപ്പിക്കുന്നതായിരുന്നു, അതിനാല്‍ അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല. കങ്കണ പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത്തിന്റെ തിളക്കത്തിലാണ് കങ്കണ ഇപ്പോൾ. കഴിഞ്ഞ കുറച്ചു നാളുകളായി കങ്കണയുടെ ഒട്ടേറെ പ്രസ്താവനകൾ വിവാദമായിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള മാതാപിതാക്കളെ ജയിലിൽ ഇടണം എന്നാണ് ഈ അടുത്ത് താരം പറഞ്ഞിരുന്നത്.

Related posts