ബോളിവുഡിൽ നായികമാരിൽ പ്രധാനിയാണ് കങ്കണ. മികച്ച നടി എന്ന നിലയിൽ പ്രശസ്തി നേടുമ്പോഴും വിവാദങ്ങളുടെ തോഴിയാണ് കങ്കണ. താരം പങ്കുവച്ച പല പോസ്റ്റുകളും വിവാദമായിരുന്നു. പലപ്പോഴും വിമർശനങ്ങളും കങ്കണയെ തേടി എത്തിയിട്ടുണ്ട്. താനൊരു വഴക്കാളിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പറയുകയാണ് നടി. ഇക്കാരണം കൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും തമാശരൂപേണ കങ്കണ പറയുന്നു.
ധക്കഡ് എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കങ്കണ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ പുരുഷന്മാരെ മർദ്ദിക്കുന്ന സ്വഭാവമുള്ളയാളാണെന്ന് പരക്കെ ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടെന്നും അതിനാൽ വിവാഹം കഴിക്കാൻ അനുയോജ്യനായ ആളെ കിട്ടുന്നില്ലെ7ന്നുമാണ് കങ്കണ പറഞ്ഞത്. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ താൻ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ താൻ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും നടി പറഞ്ഞു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.