ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ: മാലിക് എന്ന ചിത്രത്തെക്കുറിച്ച്‍ കമൽ ഹാസനും ലോകേഷ് കനകരാജും!

മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച് ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാലിക്. വളരെ വിജയകരമായി ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മാലിക് കണ്ട് കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണനെയും നടന്‍ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ചിരിക്കുകയാണ്. മാലികിന്റെ പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് ആണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫീസില്‍ വെച്ച് അദ്ദേഹം മഹേഷിനെയും ഫഹദിനെയും അഭിനന്ദിച്ച കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.

കമലഹാസനും സംവിധായന്‍ ലോകേഷ് കനകരാജും വിക്രം എന്ന തമിഴ് ചിത്രത്തിന്റെ ഒഴിവുവേളയിലാണ് മാലിക് കണ്ടതെന്നും ആന്റോ ജോസഫ് പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയവും മഹേഷിന്റെ സംവിധാനശൈലിയും ഗംഭീരമാണെന്നാണ് കമലഹാസന്‍ പറയുന്നു. കഴിഞ്ഞ ദിവസം കമലഹാസനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫഹദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കമലഹാസനൊപ്പം ഫഹദും വിക്രം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്‍, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അഭിപ്രായം എന്ന് ആന്റോ ജോസഫ് കുറിച്ചു.

Related posts