BY AISWARYA
കല്ല്യാണി പ്രിയദര്‍ശന്‍ ആരാണെന്നതിന് ഒരു ഇന്‍ട്രോയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
2017 ല്‍ തെലുങ്കിലെ ഹലോയിലാണ് കല്ല്യാണി ആദ്യമായി അഭിനയിച്ച ചിത്രം.ക്രിഷ് 3 എന്ന ചിത്രത്തില്‍ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായിട്ടാണ് കരിയര്‍ തുടങ്ങിയത്.
പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തി.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് കല്ല്യാണി എത്തിയത്.ഇപ്പോള്‍ കല്ല്യാണി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ ദുല്‍ഖര്‍ ആയിരുന്നു നായകന്‍. ഈ സിനിമയുടെ പൂജയുടെ അന്നാണ് ദുല്‍ഖറിനെ ആദ്യമായി കാണുന്നത്. മൂന്നുപേരുടെ അച്ഛന്മാരും സിനിമാ ഇന്‍ഡസ്ട്രിയില്‍ ആണെങ്കിലും ദുല്‍ഖറിനെയും അനൂപിനെയും അന്നാദ്യമായാണ് കാണുന്നതെന്ന് കല്യാണി പറഞ്ഞു.അച്ഛന്‍ പ്രിയദര്‍ശന്‍ ചെയ്ത സിനിമകളില്‍ ഏറെ ഇഷ്ടം തോന്നിയത് തേന്മാവിന്‍ കൊമ്പത്താണ്. നടന്മാരില്‍ മോഹന്‍ലാലിനെയാണ് തനിക്കേറെ ഇഷ്ടമെന്നും കല്യാണി അഭിമുഖത്തില്‍ പറഞ്ഞു.