അങ്ങനെ വളരെ ആര്‍ഭാടത്തില്‍ വസ്ത്രം ധരിച്ചു കാണാറില്ല: പ്രിയപ്പെട്ട നടനെക്കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദർശൻ. താരത്തിന് ചുരുങ്ങിയ സമയം കൊണ്ട് ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. താരം മലയാളത്തിലും തമിഴിലും സജീവമായുണ്ട്. ഇപ്പോൾ താരം തമിഴ് സിനിമയിലെ തനിക്ക് പ്രിയപ്പെട്ട നടന്മാരെയും നടിമാരെയും കുറിച്ച് സംസാരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്‌.

തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടം നയന്‍താരയെയാണെന്ന് കല്യാണി പറയുന്നു. തമിഴ് നടീനടന്മാരില്‍ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി. ഞാന്‍ നയന്‍താരയുടെ വലിയ ആരാധികയാണ്. അവര്‍ എന്ത് വസ്ത്രം ധരിച്ചാലും ഞാന്‍ നോക്കിയിരുന്നു പോകും. നടന്മാരുടെ കാര്യം പറയുകയാണെങ്കില്‍ എല്ലാവരും വളരെ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണ് എന്ന് കല്യാണി പറഞ്ഞു.

എല്ലാവര്‍ക്കും മികച്ച ഡ്രെസിംഗ് സെന്‍സുണ്ട്. അതുകൊണ്ട് തന്നെ ഒരാളെയായി എടുത്തുപറയാന്‍ പറ്റുന്നില്ല. മാത്രമല്ല, എല്ലാവരും വളരെ ലളിതമായി വസ്ത്രം ധരിക്കുന്നവരാണ്. ആരും അങ്ങനെ വളരെ ആര്‍ഭാടത്തില്‍ വസ്ത്രം ധരിച്ചു കാണാറില്ല എന്നും കല്യാണി പറഞ്ഞു. ഏതെങ്കിലും അഭിനേതാവിന്റെ കുട്ടിക്കാലം കാണാന്‍ ആഗ്രഹുമുണ്ടോയെന്ന ചോദ്യത്തിന് രജനീകാന്തിന്റെ പേരായിരുന്നു കല്യാണി പറഞ്ഞത്. അതിശയകരമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും അത് കാണാന്‍ സാധിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും കല്യാണി പറഞ്ഞു.

Related posts