പ്രണവും കീർത്തിയും ബെസ്റ്റ് ഫ്രണ്ട്സ് തന്നെ എന്നാൽ പ്രശ്നം വന്നാൽ ഞാൻ ആദ്യം വിളിക്കുന്നത് അദ്ദേഹത്തെ! മനസ്സ് തുറന്ന് കല്ല്യാണി!

തെന്നിന്ത്യൻ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായാകൻ പ്രിയദർശന്റെയും മുൻകാല നടി ലിസിയുടെയും മകളാണ് താരം. തെലുഗു സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലും തന്റെ പ്രിയ സുഹൃത്തുക്കളാണെന്നും എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും, തനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ഏത് സമയത്തും ആദ്യം വിളിക്കാന്‍ തോന്നുന്നതും ദുല്‍ഖറിനെ ആണെന്നാണ് കല്യാണി പറയുന്നത്.

കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്.
എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത് എന്നും കല്യാണി പറയുന്നു.

ഇരുവരും അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ പുറത്തുവന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ ലഭിച്ചത്.

Related posts