കല്യാണി പ്രിയദര്‍ശന്‍ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. താരം സോഷ്യല്‍ മീഡിയകളില്‍ വളരെ സീജവമാണ്. കല്യാണി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കല്യാണി മോസ്റ്റ് ഡിസറബിള്‍ വുമണ്‍ 2020 ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് നൽകിയ ഒരു അഭിമുഖത്തില്‍ താരം തന്റെ സിനിമാ ജീവിതത്തെപറ്റിയും നടന്മാരില്‍ ഈ പുരസ്‌കാരത്തിന് യോഗ്യത ആര്‍ക്കാണെന്നും തുറന്ന് പറയുകയാണ്.
പാഷനും തുറന്ന് പറച്ചിലുകള്‍ കൊണ്ടും ദുല്‍ഖര്‍ സല്‍മാനും കഴിവുകള്‍ കൊണ്ട് ഫഹദ് ഫാസിലും വിനീത് ചേട്ടന്റെ ശബ്ദവും പോസിറ്റീവിറ്റിയും പോലെയും പ്രണവിന്റെ നല്ല സ്വഭാവും തുടങ്ങി ആര്‍ക്ക് കൊടുക്കണമെന്ന കാര്യം പറയാന്‍ ബുദ്ധിമുട്ടാണ്. മുന്നോട്ട് ഞാന്‍ തിരഞ്ഞെടുക്കുന്ന സിനിമകള്‍ എങ്ങനെ ആയിരിക്കുമെന്ന് പറയാവുന്ന ചിത്രമാണ് ഹൃദയം. അച്ഛനും സഹോദരനുമൊക്കെ ഉള്ളത് കൊണ്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയും എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. സിനിമയില്‍ എനിക്ക് ഒരു ചെറിയ റോള്‍ മാത്രമമേ ഉള്ളു. സിനിമയോടുള്ള എന്റെ ഇഷ്ടം നിലനില്‍ക്കുകയാണ്. കാരണം ഏറ്റവും നന്നായി കെയര്‍ തരുന്ന ആള്‍കള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു.
അതേ സമയം സിനിമയുടെ ഭാവി അല്‍പം മങ്ങിയ കാലഘട്ടമാണിത്. അര്‍ഹിക്കുന്ന റിലീസ് സിനിമകള്‍ക്ക് ലഭിക്കണമേ എന്നാണ് ഞാനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്. ദൈവത്തെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മുടെ പദ്ധതികള്‍ അദ്ദേഹത്തോട് പറഞ്ഞാല്‍ മതിയെന്ന് എന്റെ അച്ഛൻ പറയാറുണ്ട്. സിനിമ എന്ന വ്യവസായത്തെ സംബന്ധിച്ച് ഇത് സത്യമാണെന്ന് എനിക്ക് തോന്നുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. ഇന്‍ഡസ്ട്രിയാണ് എന്നെ കൊണ്ട് പോകുന്നത്. സമാധാനപരമായി ഏറെ കാലം ഇത് കൊണ്ട് പോവാന്‍ സാധിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.