തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയായി എന്നും തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നല്ല ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കല്യാണി പറയുന്നു.
ഞാൻ എന്ത്കൊണ്ടാണ് സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ തീരുമാനിച്ചത് എന്ന് നിരവധി ആളുകൾക്കറിയില്ല. ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു എന്റെ അവധിക്കാലം കൂടുതലും ചിലവഴിച്ചത്. ലൊക്കേഷനുകളിൽ സന്തോഷവാനല്ലാത്ത ഒരാളെയും ഞാൻ കണ്ടിട്ടില്ല. അച്ഛനെപ്പോഴും തന്റെ സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്‌തു. ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു അവർ. ആ മനോഹരമായ അനുഭവങ്ങൾ ആണ് എന്നെ സിനിമ എന്ന സ്വപ്നത്തിലേക്ക് നയിച്ചത്. സിനിമയിൽ ഉയരാനും അവരെ പോലെ സന്തുഷ്ടമായ ജീവിതം നയിക്കാനും ഞാൻ ആഗ്രഹിച്ചു.
അച്ഛൻ എങ്ങനെ ആണോ രസകരമായി ജോലി ചെയ്തത് എന്ന് അനുഭവിക്കാനുള്ള എന്റെ സ്വപ്നം നിറവേറ്റാനുള്ള അവസരം കഴിഞ്ഞ 2 മാസം കൊണ്ട് എനിക്ക് ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ,ഒരു കുടുംബം എന്ന പോലെയുള്ള ആളുകൾക്കൊപ്പമുള്ള മനോഹരമായ ദിവസങ്ങളാണ് അത്. അവരെയെല്ലാം നഷ്ടപ്പെടാൻ പോകുന്നു എന്ന് കല്യാണി കുറിക്കുന്നു. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മേരിലാന്റ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.