കല്യാണി പ്രിയദര്‍ശന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. തെലുങ്കിലും തമിഴിലും താരം തിളങ്ങി. തിയേറ്ററില്‍ എത്തിയ ഹൃദയത്തിലെയും, ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ ബ്രോ ഡാഡിയിലെയും അഭിനയത്തിന് കല്യാണിക്ക് പ്രശംസ പ്രവാഹമാണ്. കല്യാണിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍. നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയം.
കല്യാണിയുടെ വാക്കുകള്‍, ചെറുപ്പം മുതല്‍ ടോം ബോയ് സ്റ്റൈലില്‍ നടക്കാനാണ് തനിക്കിഷ്ടമെന്ന് നടി പറയുന്നു. ഒരു ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചാല്‍ കംഫര്‍ട്ടായി നടക്കാന്‍ പറ്റും. സെറ്റില്‍ അഭിനയിക്കുമ്പോള്‍ അടിക്കുന്ന സീനുകള്‍ വരുമ്പോള്‍ അത് കവിളത്തൊക്കെ നല്‍കിയിട്ടുണ്ട്. അല്ലാതെ ശരിക്കുള്ള ജീവിത്തതില്‍ ഇന്നു വരെ ആരേയും തല്ലേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. പിന്നെ വഴക്കും അടിയും ബഹളവും ഉണ്ടാക്കാറുള്ളത് അനിയനുമായിട്ടാണ്. ഭയങ്കരമായി അടിയുണ്ടാക്കുകയും പരസ്പരം ഉപദ്രവിക്കുകയും ചെയ്യാറുണ്ട്.
പക്ഷെ അവനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്. റിയല്‍ ലൈഫില്‍ സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ പെട്ടന്ന് കരച്ചില്‍ വരും. തന്റെ സിനിമകള്‍ കണ്ട ശേഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാല്‍ പോലും തന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങും. അച്ഛന്‍ ബൈക്ക് ഓടിക്കാനോ ബൈക്കില്‍ കയറാനോ സമ്മതിക്കാത്ത വ്യക്തിയാണ്. അച്ഛന്റെ സുഹൃത്തുക്കളില്‍ ആര്‍ക്കോ ചെറുപ്പത്തില്‍ അപകടം സംഭവിച്ചിട്ടുണ്ട്. അതിനു ശേഷം അച്ഛന് ബൈക്കിനോട് വെറുപ്പാണ്. തങ്ങളേയും ഓടിക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് ഷൂട്ടിംഗിന് പോകുമ്പോള്‍ സ്‌കൂട്ടി ഓടിക്കേണ്ട സീന്‍ വന്നാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. സിനിമകളുടെ പ്രമോഷന് പോകുന്നത് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണ്.