പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടു.! കല്യാണി പറയുന്നു!

കല്യാണി പ്രിയദര്‍ശന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. തെലുങ്കിലും തമിഴിലും താരം തിളങ്ങി. തിയേറ്ററില്‍ എത്തിയ ഹൃദയത്തിലെയും, ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ ബ്രോ ഡാഡിയിലെയും അഭിനയത്തിന് കല്യാണിക്ക് പ്രശംസ പ്രവാഹമാണ്. കല്യാണിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍. നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.

ഹൃദയം കണ്ട് അമ്മ ലിസി പ്രിയദർശന്റെ പ്രതികരണം എന്തായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ. വാക്കുകൾ, കൂട്ടുകാർക്കൊപ്പം ചിരിച്ച്‌ സന്തോഷിച്ച്‌ ജോലി ചെയ്യുക. അതും സിനിമ ചെയ്യണമെന്നത് ആ​ഗ്രഹമായിരുന്നു. അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് സെറ്റിൽ പോകുമ്പോൾ എന്റെ മനസിലേക്ക് വന്നത് ഈ സ്വപ്നമാണ്. അച്ഛനും കൂടെയുള്ളവരും അത്രയേറെ ആസ്വദിച്ച്‌ സിനിമ ചെയ്യുന്നതാണ് എപ്പോഴും മനസിലുണ്ടായിരുന്നത്. ഹൃദയം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് കിട്ടിയത് ആ ഭാഗ്യമാണ്. അമ്മയായി അഭിനയിക്കാൻ മടി തോന്നിയിട്ടില്ല. അഭിനയിക്കാൻ എന്തിനാണ് പേടി. പുതിയ തലമുറയിലുള്ളവർ സിനിമയിലെ ജീവിതവും പുറത്തെ ജീവിതവും രണ്ടായി കാണാൻ പഠിച്ചിട്ടുണ്ട്.

ഞാൻ സിനിമയിൽ അമ്മയായതുകൊണ്ട് അത് കാണുന്നവർക്കോ കേൾക്കുന്നവർക്കോ ഒന്നും തോന്നില്ല. പുതിയ ആളുകൾ നല്ല ബോൾഡാണ്. ചെറുപ്പക്കാരിയായ അമ്മയുടെ ലുക്ക് എനിക്കുണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. എന്റെ കാര്യത്തിൽ മാത്രമല്ല പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടു. ആദ്യമായാണ് പ്രണവിനെ അവന്റെ തന്നെ മാനറിസവും സ്വഭാവവുമായി ‍സിനിമയിൽ എല്ലാവരും കാണുന്നത്. അതും അമ്മയ്ക്ക് സന്തോഷമായി. അമ്മ സിനിമ കണ്ടത് എന്റെ കൂടെയിരുന്നാണ്. മുഴുവൻ സമയവും അമ്മ സന്തോഷത്തോടെയാണ് സിനിമ കണ്ടത്.

Related posts