അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്! പ്രണവിനെ കുറിച്ച് കല്യാണി പറയുന്നു!

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ എന്ന യുവാവിന്റെ കോളേജ് കാലം മുതലുള്ള ജീവിതമാണ് സിനിമയുടെ കഥതന്തു. പ്രണവ് മോഹന്‍ലാലിനെ കൂടാതെ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 21 ന് തിയേറ്റർ റിലീസായാണ് ചിത്രം എത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഓ ടി ടി റിലീസ് ആയിരുന്നു. ഓ ടി ടി റിലീസിന് മുന്നോടിയായി ഹൃദയത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവര്‍ത്തകരുമെല്ലാം ലൈവിലെത്തിയപ്പോള്‍ പ്രണവ് മാത്രം ഇല്ലായിരുന്നു.

ലൈവില്‍ പങ്കെടുക്കാന്‍ പറഞ്ഞപ്പോള്‍ റേഞ്ചില്ലാത്ത സ്ഥലത്താണ് അതുകൊണ്ട് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് പ്രണവ് പറഞ്ഞതെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ പ്രണവിനെ കുറിച്ച് ചോദിച്ചപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോഴാണ് രസകരമായ മറുപടിയാണ് കല്യാണി പറഞ്ഞത്. എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവന്‍ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ് എന്നും കല്യാണി പറഞ്ഞു.

അവന്‍ ഭയങ്കര നിഷ്‌കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകള്‍ക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്,’ താരം ചിരിച്ചുകൊണ്ട് പറഞ്ഞു. പ്രണവിനെ കുറിച്ച് ആളുകള്‍ പറയുന്ന ഡയലോഗുകള്‍ മാറ്റി പറയിപ്പിക്കാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്ന് കല്യാണി ആവശ്യപ്പെടുമ്പോള്‍ താന്‍ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദര്‍ശന കല്യാണിക്ക് ഉറപ്പ് നല്‍കുന്നുണ്ട്.

Related posts