BY AISWARYA
കല്ല്യാണി മലയാള സിനിമയില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. എന്താണെന്ന് നോക്കാം. മറ്റൊന്നുമല്ല കല്ല്യാണി നായികയായ ബ്രോഡാഡിയിലെയും ഹൃദയത്തിലെയും ഷൂട്ടിംങ് സെറ്റിലെ സെല്‍ഫികളാണ്.
സെറ്റില്‍ ഒരു ആവശ്യോമില്ലാതെ വെറുതെ സെല്‍ഫി എടുക്കുന്ന ശീലം തനിക്ക് ഉണ്ടെന്ന് പറഞ്ഞാണ് കല്യാണി സെല്‍ഫി വീഡിയോകളും ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ‘ബ്രോ ഡാഡി’ സെറ്റില്‍ പൃഥിരാജ് അറിയാതെ പൃഥ്വിരാജിനെ ഫ്രേമിലാക്കി എടുത്ത സെല്‍ഫി വീഡിയോയും. ‘ഹൃദയം’ സെറ്റില്‍ മേക്കപ്പിന് ശേഷം വെള്ളം കുടിക്കുമ്പോള്‍ എടുത്ത മറ്റൊരു വീഡിയോയും കല്യാണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷം കല്യാണി പങ്കുവച്ചിരുന്നു. ആരാധക സ്‌നേഹത്തിന് നന്ദി പറഞ്ഞ് വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണി പറഞ്ഞിട്ടുണ്ട്.