അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന് ചോദിക്കുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയുമായി കാളിദാസ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് നേരത്തെ തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ സിനിമകളിലൂടെ ദേശീയ സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തിട്ടുണ്ട്. തുടര്‍ന്ന് തമിഴ് ചിത്രങ്ങളിലൂടെയാണ് നായക നിരയിലേക്ക് എത്തിയത്. പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് മലയാള സിനിമയിൽ നായകനായി തിരികെ എത്തിയത്. ഇതിനോടകം തമിഴിലും മലാളത്തിലും നിരവധി സിനിമകള്‍ ചെയ്തു. പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിൽ തങ്കം എന്ന സെഗ്മെന്റിലെ കാളിദാസ് അവതരിപ്പിച്ച സത്താർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയിരുന്നു.

ഇപ്പോള്‍ അച്ഛന്റെ ലേബലില്‍ സിനിമയില്‍ എത്തിയെന്ന് പറയുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. കാളിദാസിന്റെ വാക്കുകള്‍ ഇങ്ങനെ, എല്ലാവരും പറയും, അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഇപ്പോള്‍ ആഗ്രഹിയ്ക്കുന്നു. അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ.അച്ഛന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ എത്തിയാലും നിലനില്‍ക്കണമെങ്കില്‍ എന്തെങ്കിലും കഴിവ് ഉണ്ടാവുക തന്നെ വേണം.

അതേസമയം നേരത്തെ കല്യാണി പ്രിയദര്‍ശനം സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലേക്ക് വരുന്നത് എളുപ്പമാണ്, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ്, എന്നായിരുന്നു കല്യാണി പറഞ്ഞത്.

Related posts