‘നീണ്ട ഇടവേളയ്ക്ക് ശേഷം സഹതാരത്തെ കണ്ടുമുട്ടിയപ്പോള്‍’….

BY AISWARYA

കല്ല്യാണി പ്രിയദര്‍ശനവും കാളിദാസ് ജയറാമും ഒന്നിച്ചുളള ചിത്രങ്ങള്‍ക്ക് കാളിദാസ് കുറിച്ച വാക്കുകളാണിത്. ഇരുവരും ഒന്നിച്ചഭിനയിച്ച തമിഴ് സിനിമയായിരുന്നു പുത്തം പുതു കാലൈ. ഇപ്പോഴിതാ കാളിദാസും കല്ല്യാണിയും ഒന്നിച്ചുളള സെല്‍ഫികളാണ് സോഷ്യല്‍ മീഡിയ നിറയെ ഉളളത്.

കല്യാണിയെ കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് കാളിദാസ് . ‘കുറേ വര്‍ഷങ്ങള്‍ക്കുശേഷം സഹതാരത്തെ കണ്ടപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് കാളിദാസ് ഫൊട്ടോ ഷെയര്‍ ചെയ്തത്. ചിരിച്ചുകൊണ്ട് സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഇരുവരെയുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.

കമല്‍ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജിന്റെ വിക്രം ആണ് കാളിദാസ് ജയറാമിന്റെ പുതിയ പ്രോജക്ട്. കാളിദാസിനു പുറമേ, ഫഹദ് ഫാസില്‍, ശിവാനി നാരായണന്‍, നരേന്‍, ആന്റണി വര്‍ഗീസ് എന്നിവരും ഈ ചിത്രത്തിലുണ്ട്. മാര്‍ച്ച് 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. തല്ലുമാലയാണ് ഇനി പുറത്തിറങ്ങാനുളള കല്ല്യാണി ചിത്രം.

Related posts