കാളിദാസിന്റെ ഫോട്ടോയിൽ ആ താര സുന്ദരിയുടെ കമന്റ് കണ്ട് അമ്പരന്ന് ആരാധകർ!

കാളിദാസ് ജയറാം മലയാളത്തിന്റെ യുവ നായകൻമാരില്‍ ശ്രദ്ധേയനാണ്. താരം തമിഴിലൂടെ നായകനായി ഇപ്പോൾ ശ്രദ്ധ നൽകിയിരിക്കുന്നത് മലയാള സിനിമാ രംഗത്താണ്. താരത്തിന് ഇതിനോടകം തന്നെ ഒരുപാട് ഹിറ്റുകളിലും ഭാഗമാകാൻ കഴിഞ്ഞു. ഇപോൾ ചര്‍ച്ചയാകുന്നത് നടി റെബ ജോണ്‍ കാളിദാസ് ജയറാമിന്റെ ഫോട്ടോയ്‍ക്ക് നല്‍കിയ കമന്റാണ്. ഫോട്ടോ ഷെയര്‍ ചെയ്‍തത് കാളിദാസ് ജയറാം തന്നെയാണ്. റെബ ജോണ്‍ പറഞ്ഞത് കാളിദാസ് ജയറാമിനെ കാണാൻ എന്തു ഭംഗിയെന്നാണ്. ഇത് ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോയായിരുന്നു. റെബാ ജോണ്‍ കമെന്റ് ചെയ്തത് എന്നാ ലുക്ക് മച്ചാ എന്നാണ്. ഇതിന് ആശംസകളുമായി എത്തിയിരിക്കുന്നത് ഒട്ടേറെ പേരാണ്.

ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‍സ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇത് ജയരാജിന്റെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആണ്. ചിത്രത്തിന്റെ പ്രമേയം ഒരു യഥാര്‍ത്ഥ ജീവിത കഥയാണ്. സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും അഖില ആനന്ദുമാണ്. ചിത്രം നിര്‍മ്മിക്കുന്നത് പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ്. കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത് കാര്‍ത്തിക നായരാണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രഞ്ജി പണിക്കര്‍, ശിവജിത് പദ്‍മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി. കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ്.

Related posts