ഒടുവിൽ തന്റെ തങ്കത്തെ കണ്ടെത്തി!! കാളിദാസിന്റെ പോസ്റ്റ് വൈറലാകുന്നു

ജയറാമും കുടുംബവും മലയാളികൾക്ക് വളരെ പ്രീയപ്പെട്ടതാണ്. ജയറാമിനോടെന്നപോലെ മകനും നടനുമായ കാളിദാസിനോടും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ബാലതാരമായി അഭിനയജീവിതം ആരംഭിച്ച കാളിദാസ് ഇപ്പോൾ സിനിമകളിൽ നായകനായി തിളങ്ങുകയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ കാളിദാസ് അവതരിപ്പിച്ച കഥാപാത്രം മലയാളികൾക്ക് മറക്കാൻ കഴിയില്ല. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമാരംഗത്തും കാളിദാസ് സജീവമായുണ്ട്.

പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. പിന്നീട് തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാളിദാസ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. ഇപ്പോൾ മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. തരിണിക്കൊപ്പം റൊമാന്റിക് ഭാവത്തിലാണ് താരത്തിനെ ചിത്രങ്ങളിൽ കാണാനാകുന്നത്. കാളിദാസിനെ ചേർത്ത് പിടിച്ചിരിക്കുന്ന തരിണി ആരെന്നുള്ള സംശയങ്ങളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിൾ തുടങ്ങിയ കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസ് കുടുംബത്തോടൊപ്പം ഓണത്തിന് പങ്കുവച്ച ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തിൽ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകർ ഒന്നടങ്കം ചോദിച്ചത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായർ കാളിദാസിന്റെ അടുത്തസുഹൃത്താണെന്നാണ് റിപ്പോർട്ടുകൾ.

Related posts