പാർവതിക്ക് സ്നേഹചുംബനം നൽകി കാളിദാസ് ജയറാം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി ജയറാം. 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കുനോക്കി യന്ത്രം, അക്കരെ അക്കരെ അക്കരെ, ഉത്സവപിറ്റേന്ന് തൂവാനത്തുമ്പികൾ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. നടന്‍ ജയറാമുമായുള്ള വിവാഹം ശേഷം താരം ചലച്ചിത്രരംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു.


പാര്‍വതിയുടെ അന്‍പത്തി രണ്ടാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് അമ്മ പാര്‍വതിയുടെ പിറന്നാളിന് കാളിദാസ് ജയറാം പങ്കുവച്ച ചിത്രങ്ങളാണ്. അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു, ജന്മദിനാശംസകള്‍ അമ്മ എന്ന കുറിപ്പോടെയാണ് പാര്‍വതിക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രം കാളിദാസ് പോസ്റ്റ് ചെയ്തത്.

ചുരുങ്ങിയ സമയം കൊണ്ടാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറിയത്. നിരവധി ആരാധകരും പ്രമുഖരുമാണ് പാര്‍വതിക്ക് ആശംസകള്‍ അറിയിച്ചു കമന്റ്‌ ചെയ്തിരിക്കുന്നത്. പാർവതിയുടെ ജന്മദിനത്തിന് ആശംസ അർപ്പിക്കാൻ ജയറാമും മക്കളും മറക്കാറില്ല. പാർവതിയുടെ വിവിധ സിനിമകളിലെ മനോഹരമായ ചിത്രങ്ങളുമായി ഹാപ്പി ബർത്തഡേ അച്ചു എന്ന ആശംസയാണ് ഇക്കുറി ജയറാം പങ്കുവച്ചത്.

Related posts