മലയാളത്തിലെ യുവതാര നിരകളിൽ ഒരാളായ കാളിദാസിന്റെ പിറന്നാൾ ആണിന്ന്, ബാലതാരമായി എത്തിയ കാളിദാസ് ഇപ്പോൾ മുൻനിര താരങ്ങളിൽ ഒരാളാണ്, താരത്തിന് ഇന്ന് ഇരുപത്തിയേഴു വയസ്സ് തികയുകയാണ്, പിറന്നാള്‍ ദിനത്തില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന കാളിദാസിന് ആശംസകള്‍ നേരുകയാണ് അമ്മ പാര്‍വ്വതി.
‘ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്., ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ. ലവ് യു.’ എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. ഒപ്പം, അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസന്റെ കുഞ്ഞുനാളിലെ ഒരു ചിത്രവുമുണ്ട്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച കാളിദാസന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ‘എന്റെ വീട്, അപ്പൂന്റേം’ എന്ന ചിത്രത്തിലും തുടര്‍ന്ന് അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു 2003 ലെ മികച്ച ബാലനടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടി.
2018 ല്‍ പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സജീവമായ കാളിദാസ്, ഈ വര്‍ഷത്തെ പ്രധാന തമിഴ് ഓ ടി ടി റിലീസുകളായ അന്തോലോജി ചിത്രങ്ങള്‍ – പുത്തം പുതു കാലൈ,’ ‘പാവ കതൈകള്‍’ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ‘മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി,’ ‘ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്,’ ‘ഹാപ്പി സര്‍ദാര്‍’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ജാക്ക് ആന്റ് ജില്‍’ ആണ്.