മരിക്കും മുൻപേ അച്ഛൻ എന്നോട് പറഞ്ഞത് ! അച്ഛന്റെ ഓർമ്മകൾ പങ്കിട്ട് മകൾ ശ്രീലക്ഷ്മി!

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് കലാഭവൻ മണി. താരത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകൾ പങ്കിട്ട മകൾ ശ്രീലക്ഷ്മിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.


അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. മരിക്കും മുൻപേ എന്നോട് പറഞ്ഞത്, നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. തന്നെ എപ്പോഴും അച്ഛൻ മോനേ എന്നാണ് വിളിക്കുക. ആൺകുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛൻ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്. അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് ആളുകൾ പറയുന്നത് കേൾക്കാം എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ . കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ. അച്ഛന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കുറെ ആളുകൾ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീട് യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ ആയിരുന്നു പരീക്ഷ, എന്നാൽ അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ്താൻ പരീക്ഷ എഴുതിയത്.

അച്ഛൻ മരിച്ചശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിനു പുറത്തുപോകാറുണ്ടായിരുന്നില്ല. അമ്മയുടെ സപ്പോർട്ടാണ് എന്റെ ബലം. അച്ഛൻ മരിച്ച ശേഷം വീട്ടിൽ നോൺ വേജ് പാകം ചെയ്യാറില്ല. അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെർഫ്യൂമിന്റെ മണം ആയിരിയ്ക്കും. അച്ഛൻ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോൾ കിട്ടുന്നത്. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ചെറിയവേഷങ്ങൾ ചെയ്‌ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് വേഷമായിരുന്നു.വിനയൻ എന്ന സംവിധായകനാണ് കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി.നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. സ്റ്റേജ് ഷോകളിൽ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി.

Related posts