ഭർത്താവിനൊപ്പമുള്ള സുന്ദരനിമിഷം പങ്കുവച്ച് കാജൽ! ഇത്രയും സിംപിളാണോ സൂപ്പർ താരമെന്ന് ആരാധകരും!

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് കാജൽ അഗർവാൾ. ലക്ഷ്മി കല്യാണം എന്ന തെലുഗു ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ സിനിമയിലേക്ക് താരം എത്തുന്നത്. മഗധീര എന്ന രാജമൗലി ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിൽ കാജൽ പ്രശസ്തയാകുന്നത്. തമിഴ് തെലുഗു ഭാഷകൾക്ക് പുറമെ ബോളിവുഡിലും നിരവധിചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തായിരുന്നു കാജള്‍ അഗര്‍വാളിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. കൊവിഡ് ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകള്‍ എല്ലാം പാലിച്ചുകൊണ്ടായിരുന്നുവെങ്കിലും ആര്‍ഭാടങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാലിദ്വീപില്‍ മധുവിധുവിന് പോയപ്പോഴുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയതാണ്. പിന്നീടിങ്ങോട്ട് ഇരുവരും പുതിയ അപ്പാര്‍ട്‌മെന്റിലേക്ക് മാറിയതിനെ കുറിച്ചും മറ്റുമൊക്കെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ താരം തന്നെ ആരാധകരെ അറിയിച്ചു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കാജള്‍ പങ്കുവച്ചിരിയ്ക്കുന്നത് ഭര്‍ത്താവിനൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളാണ്. മേക്കപ്പും, വില കൂടിയ വേഷവിധാനങ്ങളും ഒന്നുമില്ല. വീട്ടില്‍ ധരിയ്ക്കുന്ന വേഷത്തില്‍ തന്നെ, തങ്ങളുടെ മുംബൈയിലെ ലക്ച്വറി അപ്പാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും പകര്‍ത്തിയ ചില ചിത്രങ്ങളാണ് കാജള്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതില്‍ ഒരു ചിത്രത്തില്‍ ഗൗതം കാജളിന്റെ കവിളില്‍ ചുംബിക്കുന്നതായും കാണാം.

അടുത്തിടെ വിവാഹം കഴിഞ്ഞത് കൊണ്ട് അഭിനയം തുടരുമോ എന്ന ചോദ്യത്തോട് കാജള്‍ പ്രതികരിച്ചിരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നല്ല പിന്തുണ തനിയ്ക്ക് ലഭിയ്ക്കുന്നുണ്ട് എന്നും, ഗൗതം ആവശ്യപ്പെട്ടാല്‍ അഭിനയം നിര്‍ത്തും എന്നുമായിരുന്നു കാജള്‍ പറഞ്ഞത്. അതേ സമയം മികച്ച കുറേ ചിത്രങ്ങള്‍ ഇപ്പോള്‍ കാജളിന് കിട്ടിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന് ഒപ്പം അഭിനയിച്ച ഹേയ് സിനാമിക എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. നാഗാര്‍ജ്ജുനയ്‌ക്കൊപ്പം ആചാര്യ എന്ന ചിത്രത്തിലാണ് അടുത്തതായി കാജള്‍ അഭിനയിക്കുന്നത്. കമല്‍ ഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലും കാജള്‍ തന്നെയാണ് നായിക.

Related posts