അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാൻ! ശ്രദ്ധ നേടി കാജൽ അഗർവാളിന്റെ വാക്കുകൾ!

2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച താരമാണ് കാജൽ അഗർവാൾ. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു. ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വിവരം കാജൽ പങ്കുവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കാജലിനും ഭർത്താവ് ഗൗതം കിച്ച്‌ലുവിനും ആൺകുഞ്ഞ് പിറന്നത്. അതേപ്പറ്റി, അമ്മയായതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കാജൽ.

കാജൽ കഴിഞ്ഞ ദിവസം തന്റെ മകൻ ജനിച്ച് നാല് മാസം ആയതിന്റെ സന്തോഷം പങ്കുവച്ച് മകൻ നീലിന്റെ ചിത്രം പങ്കുവെക്കുകയുണ്ടായി. ലവ് ഓഫ് മൈ ലൈഫ് എന്നാണ് മകനെക്കുറിച്ച് കാജൽ പറഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് വൈറലായത്. പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗർഭകാലത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും കാജൽ മനസ് തുറക്കുകയായിരുന്നു. പൂർത്തിയാക്കാൻ ഒരുപാട് കമ്മിറ്റ്‌മെന്റുകളുണ്ടായിരുന്നതിനാൽ, ഗർഭകാലത്തും കാജൽ ജോലി ചെയ്തിരുന്നു. അവൻ ജനിച്ചപ്പോൾ 40 ദിവസത്തേക്ക് എന്റെ ജീവിതം എന്റെ അമ്മ ഏറ്റെടുത്തു. എന്നെ വീട്ടിൽ നിന്നും പുറത്ത് പോകാൻ അനുവദിച്ചില്ല. അവൻ അടുത്ത മുറിയിൽ കിടന്നുറങ്ങുന്നുണ്ടാകും, ഇപ്പുറത്തെ മുറിയിൽ ഞാൻ ജോലി ചെയ്യും. അങ്ങനെ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു’ കാജൽ പറഞ്ഞു. ഡെലിവറി സമയത്ത് കാജൽ പ്രാർത്ഥിക്കുകായിരുന്നു. ഡോക്ടർമാർ നൽകിയിരുന്ന നിർദ്ദേശങ്ങൾ ഓർക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ കാജൽ നെഞ്ചിൽ ചേർത്തുവച്ചതോടെ ചുറ്റുമുള്ള ലോകം തന്നെ അപ്രതക്ഷ്യമാവുകയായിരുന്നു. കാജളും അവനും മാത്രമായിരുന്നു അപ്പോൾ. കാജൽ സന്തോഷം കൊണ്ട് കരഞ്ഞു. ഒമ്പത് മാസത്തെ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമെല്ലാം ആ നിമിഷങ്ങളിൽ കാജലിന് ഇല്ലാതായതായി തോന്നി. കാജലിന് അപ്പോൾ ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ സാധിച്ചിരുന്നില്ല. കൈയ്യിൽ കിടക്കുന്ന മകനെക്കാൾ വലുതായിരുന്നില്ല ഒന്നും. ‘എന്റെ കുഞ്ഞ് എന്റെ ജീവന്റെ തുടർച്ചയാണ്. എനിക്ക് സംഭവിച്ച ഏറ്റവും വലിയ സന്തോഷം. ലവ് ഓഫ് മൈ ലൈഫ്. എനിക്കരൊരിക്കലും അവനെ നഷ്ടപ്പെടാനാകില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാൻ. എനിക്ക് ജിമ്മിൽ പോവുക പോലും പ്രയാസമാണ്. ഭാഗ്യത്തിന് വീട്ടിൽ സഹായത്തിന് ആളുണ്ട്. തുടക്കത്തിൽ കുഞ്ഞിനെ വീട്ടിൽ സഹായികളുടെ കൂടെ മാത്രമാക്കി പോകാൻ തോന്നിയിരുന്നില്ല. ആരെങ്കിലും എപ്പോഴും അടുത്തു വേണം, അത് തന്നെ ആയിരിക്കണ്ടേ എന്ന ചിന്തയായിരുന്നു. ഓരോ തവണയും സെറ്റിലെത്തുമ്പോൾ, ഒരു ദിവസത്തെ ഷൂട്ടോ പരസ്യ ചിത്രമോ ആണെങ്കിൽ പോലും ഞാൻ പാരഫെർനലീയ കൂടെ കരുതും” താരം പറഞ്ഞു. മകന് മൂലപ്പാൽ തന്നെ നൽകണമെന്ന കാര്യത്തിലും കാജലിന് നിർബന്ധമുണ്ടാ യിരുന്നു. പക്ഷെ തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. വേദന അനുഭവിച്ചിരുന്നു. വിദഗ്ധരേയും ഗൈനക്കോളജിസ്റ്റിനേയും സമീപിക്കേണ്ടി വന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചെയ്യാനുള്ളത് നമ്മൾ ചെയ്യണം. കുട്ടികൾക്ക് ആവശ്യമുള്ള പരിശീലനം നൽകണം. കുട്ടികൾ വളരെ പെട്ടെന്ന് അഡാപ്റ്റ് ചെയ്യുന്നവരാണ്. എന്തിനോടും അഡാപ്റ്റ് ആകും എന്നും കാജൽ പറയുന്നു.

Related posts