ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്, പക്ഷെ! കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു

കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാളത്തിലെ പ്രമുഖനായ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്‌. ഇദ്ദേഹം ദേശാടനം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾക്ക് വേണ്ടി ഗാനരചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. കർണാടക സംഗീതത്തിൽ പരിജ്ഞാനം നേടിയ കൈതപ്രം നിരവധി സംഗീതകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ അദ്ദേഹം സിനിമാക്കാരുടെ അവഗണനയെക്കുറിച്ചുള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

Kaithapram Damodaran Namboothiri - Wikidata

വാർധക്യത്തിലായപ്പോൾ സിനിമക്കാർക്ക് തന്നെ വേണ്ടാതായി. ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്, പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.450ൽ അധികം സിനിമയിൽ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്‌കരൻ മാഷിനു പോലും അത് സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപിക്കുക മാത്രമാണ് ചെയ്യേണ്ടത്

Kaithapram Damodaran Namboothiri - Wikipedia

അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്‌നേഹിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞു. ധാരാളിത്തത്തിന്റെയും ധൂർത്തിന്റെയും കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് താനെന്ന് കൈതപ്രം പറയുന്നു. പല പടങ്ങളിലും കഥാപാത്രങ്ങൾ ധിക്കാരിയായതുകൊണ്ട് ഞാൻ അഹങ്കാരിയാണെന്ന് ആളുകൾ തെറ്റിധരിക്കാറുണ്ട്. എന്നാൽ ഞാൻ ധിക്കാരിയല്ല, ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും കൈതപ്രം പറഞ്ഞു.

Related posts