കടുവയ്ക്ക് അവധി കൊടുത്തെന്ന് സംവിധായകൻ ഷാജി കൈലാസ്! കാരണം ഇതാ.

മലയാളത്തിന് സൂപ്പര്‍ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനായ ഷാജി കൈലാസ് എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പ്രഖ്യാപന സമയമുതൽ വളരെയധികം വാർത്ത പ്രാധ്യാന്യം നേടിയ ചിത്രം കൂടിയാണ് ഇത്. ഒട്ടേറെ വിവാദങ്ങളും ചിത്രം നേരിടേണ്ടി വന്നിരുന്നു. വിവാദങ്ങൾ എല്ലാം അവസാനിപ്പിച്ചു പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ഈ മാസം 16നാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചിരിക്കുവാണ്‌ സംവിധായകൻ ഷാജി കൈലാസ്.

നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് കടുവ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും, ആരോഗ്യത്തെയിരിക്കൂ, സുരക്ഷിതരായിരിക്കൂ, എന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

രാജ്യത്താകമാനം കൊവിഡ് രണ്ടാംതരംഗം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ ഈ തീരുമാനം. കൊവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ സംസ്ഥാനത്ത് കഴിഞ്ഞദിവസം 32,819 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കുമാണിത്.സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നും ഷാജി കൈലാസ് അറിയിച്ചിരിക്കുകയാണ്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന കടുവ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Related posts