ബോബി ഇനി കടുവയുടെ വില്ലൻ!

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. താരം ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുന്നേറുകയാണ്. കടുവ എന്ന പൃഥ്വിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ഫേസ്ബുക്കിലൂടെ ഈ വിശേഷം പങ്കുവെച്ചത് സംവിധായകനായ ഷാജി കൈലാസാണ്. ഷാജി കൈലാസ് 6 വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയുമായെത്തുകയാണ്. കടുവയിൽ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാലും എത്തുന്നുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അനുമോളായെത്തിയ വൃദ്ധിയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു. സിനിമയിലേക്കുള്ള അവസരം ലഭിച്ചത് ഇതിന് പിന്നാലെയാണ്. കൂടാതെ വിവേക് ഒബ്‌റോയും.

വിവേക് ഒബ്‍റോയ് വീണ്ടും മലയാളത്തിലേക്ക്? പൃഥ്വിരാജിനൊപ്പം 'കടുവ'യില്‍  നിര്‍ണ്ണായക വേഷത്തിലെന്ന് റിപ്പോര്‍ട്ട് | vivek oberoi to play an important  role in ...
കടുവയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോൾ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം വിവേകിന് ലഭിക്കുന്നത് ലൂസിഫറില്‍ ബോബിയായെത്തിയതിന് പിന്നാലെയാണ്. മലയാളത്തിലേക്ക് വില്ലനായാണ് എത്തിയതെങ്കിലും ഗംഭീര സ്വീകരണമായിരുന്നു വിവേകിന് ലഭിച്ചത്. വിവേകിന് ശബ്ദം നല്‍കിയത് നടന്‍ വിനീതായിരുന്നു. രണ്ടാമത്തെ മലയാള ചിത്രത്തിലും വില്ലന്‍ വേഷമാണ് താരത്തിനെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, സായ്കുമാര്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക, വിജയരാഘവന്‍, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Lucifer (2019)

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ആദം ജോണ്‍ സംവിധായകനായ ജിനു എബ്രഹാമാണ്. മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളും ജിനുവാണ് രചിച്ചത്. കടുവ നിര്‍മ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. ഷാജി കൈലാസ് ഇപ്പോൾ ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Related posts