തനിക്ക് ലിസ്റ്റിൻ ലംബോർഗിനി സമ്മാനമായി നൽകും എന്ന് വിവേക് ഒബ്‌റോയ്! നോക്കി ഇരുന്നോ എന്ന് പ്രിത്വിയും!

മലയാള സിനിമ പ്രേക്ഷകർ ഇപ്പോൾ ഒന്നടങ്കം കാത്തിരിക്കുന്നത് ഒരു ആക്ഷൻ ചിത്രത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞാൽ നമ്മളിൽ എത്രപേർക്ക് വിശ്വാസം വരും. എന്നാൽ അതാണ് സത്യം. മലയാള ആക്ഷൻ ചിത്രങ്ങളുടെ രാജാവായ ഷാജി കൈലാസ് നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ആ ചിത്രത്തിനായാണ് മലയാളികളുടെ കാത്തിരിപ്പ്. ആറാംതമ്പുരാൻ നരസിംഹം കമ്മീഷ്ണർ വല്യേട്ടൻ തുടങ്ങി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഷാജി കൈലാസ് ഇപ്പോൾ ഒരുക്കുന്ന ചിത്രമാണ് കടുവ. പ്രിത്വിരാജ് നായകനായി എത്തുന്ന ഈ ചിത്രം ജൂലൈ 7 നു തിയറ്ററുകളിൽ എത്തും. 90 കാലഘട്ടത്തിലെ കോട്ടയം പാലാ പ്രദേശത്തെ ഒരു പ്ലാന്ററുടെ കഥയാണ് ചിത്രം പറയുന്നത്.

വലിയ രീതിയിലുള്ള പ്രൊമോഷനാണ് കടുവക്കായി നടക്കുന്നത്. വിദേശ രാജ്യങ്ങളിലേതുൾപ്പെടെയുള്ള നഗരങ്ങളിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ കടുവ ടീം നടത്തിയ പ്രൊമോഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, സംയുക്ത മേനോൻ, വിവേക് ഒബ്രോയ് എന്നിവരുൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങൾ ഈ പ്രസ് മീറ്റിനെത്തിയിരുന്നു. ഇപ്പോഴിതാ പ്രസ് മീറ്റിൽ ഉണ്ടായ രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വിക്രം ഹിറ്റായപ്പോൾ അതിന്റെ നിർമാതാവ് കൂടിയായ കമൽ സാർ ആക്ടേഴ്‌സിന് ഗിഫ്റ്റുകൾ കൊടുത്തു. ജന ഗണ മന ഹിറ്റായി, കടുവ ഹിറ്റായാൻ ആക്ടേഴ്‌സിന് എന്തുകൊടുക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ആ കിട്ടിയതുതന്നെയെന്നാണ് പൃഥ്വിരാജ് അപ്പോൾ മറുപടി പറഞ്ഞത്. ഇത് നിങ്ങൾ ചോദിക്കുമെന്നറിയാവുന്നത് കൊണ്ടാണ് ലിസ്റ്റിൻ ലേറ്റായി വന്നതെന്നായിരുന്നു ഷാജോണിന്റെ കമന്റ്. ലിസ്റ്റിൻ ലംബോർഗിനി എന്നാണ് വിവേക് ഒബ്രോയ് പറഞ്ഞത്. ആ ചോദ്യം ഭയങ്കരമായി എന്റെ മനസിൽ കിടക്കുകയാണ്, പക്ഷേ കിട്ടേണ്ട പൈസ മുഴുവൻ ഓഡിയൻസിന്റെ കയ്യിലാണ്, അത് വാങ്ങിച്ചിട്ട് വേണം ഇവർക്ക് എന്തെങ്കിലും കൊടുക്കാനെന്നാണ് ലിസ്റ്റിൻ മറുപടി പറഞ്ഞത്. അത് കിട്ടിയാൽ ഗിഫ്റ്റ് തരുമോയെന്ന് സംയുക്തയും ചോദിച്ചു. നമുക്ക് ഇരിക്കാന്നേ എന്നാണ് ലിസ്റ്റിൻ സംയുക്തയോട് പറഞ്ഞത്.

Related posts