കൃഷ്ണ കുമാര്‍ മേനോന്‍ എന്ന കെ കെ മേനോൻ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിനായ താരമാണ്. റേറ്റിങ്ങിലും മുൻപിലാണ് കുടുംബവിലേക്ക് എന്ന പരമ്പര. മീരുവാസുദേവ് സുമിത്രയെന്ന പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ സിദ്ധാർത്ഥ് എന്ന കഥാപാത്രമായാണ് കെ കെ മേനോൻ എത്തുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ രമ. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു കൃഷ്ണകുമാറും ഭാര്യ രമയും. രമ അധ്യാപികയാണ്.
വളരെ രസകരമാണ്. ഞങ്ങള്‍ രണ്ടു പേരും ജനിച്ചത് ഊട്ടിയിലാണ്. പക്ഷെ തമ്മില്‍ കണ്ടിട്ടില്ല. ഇവര്‍ ചേട്ടനും അനിയനും സ്ഥിരമായി അമ്പലത്തില്‍ പ്രസാദം എടുത്ത് കൊടുക്കാനൊക്കെ നില്‍ക്കുമായിരുന്നു. ആ സമയത്ത് എന്റെ കസിന്‍സ് ഒക്കെ പുള്ളിക്കാരനെ കണ്ടിട്ടുണ്ട്. എന്റെ കുടുംബത്തില്‍ ഞാന്‍ ഒഴികെ മറ്റെല്ലാവരും പുള്ളിക്കാരനെ കണ്ടിട്ടുണ്ട്. ഞാന്‍ ആദ്യമായി കാണുന്നത് ഫോര്‍മല്‍ ആയി പെണ്ണുകാണാന്‍ വന്നപ്പോഴാണ്. എന്നായിരുന്നു ഭാര്യ പറഞ്ഞത്.
തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ആദ്യം ചോദിച്ചത്. കാരണം ഞാന്‍ അന്ന് എംഎ പരീക്ഷ എഴുതാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു. അതിനാല്‍ കൂടുതലും സംസാരിച്ചത് പഠിത്തത്തെക്കുറിച്ചായിരുന്നു. അച്ഛനും അമ്മയും അനിയനുമായിരുന്നു വന്നത്. അവര്‍ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് ജാതകം നോക്കി. എല്ലാം ശരിയായപ്പോള്‍ പുള്ളിക്കാരനെ ബോംബെയില്‍ നിന്നും വരുത്തിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.