കറുപ്പിനഴക് വെളുപ്പിനഴക് എന്ന മലയാള ഗാനം മലയാളികൾക്ക് അത്ര എളുപ്പത്തിൽ മറക്കുവാൻ സാധിക്കുന്ന ഒന്നല്ല. സ്വപനക്കൂട് എന്ന ചിത്രത്തിലെ ഈ ഗാനം മാത്രമല്ല ആ ഗാനം ആലപിച്ച ഗായികയെയും മറക്കുവാൻ സാധിക്കില്ല. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് ജ്യോത്സ്ന .അടിച്ചുപൊളി ഗാനങ്ങൾ ആയാലും മെലഡി ഗാനങ്ങൾ ആയാലും എല്ലാം ജ്യോത്സ്നയുടെ കയ്യുകളിൽ ഭദ്രമാണ് . നമ്മൾ എന്ന കമൽ ചിത്രത്തിൽ സുഖമാണ് ഈ നിലാവ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു പിന്നണി ഗാനരംഗത്തെത്തിയ ജ്യോത്സ്ന പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടി മലയാളികളെ രസിപ്പിച്ചു. ഏറ്റവും ഒടുവിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ റഫ്താരേ നാച്ചേ നാച്ചേ എന്ന ഗാനം ആണ് പാടിയത് .
തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു പ്രണയം തോന്നുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഗുജറാത്തുകാരൻ പയ്യൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ഇഷ്ടമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് മനസ്സിൽ പ്രണയം മൊട്ടിട്ടത്. ദുബായിലായിരുന്നു ആ സമയത്ത്. സാധാരണ സ്‌കൂൾ ബേസിൽ യാത്ര ചെയ്‌തിരുന്ന ഞാൻ അവനെ കാണാൻ വേണ്ടി മാത്രം ദുബായിലെ പൊരിവെയിലത്ത് കൂടി നടക്കുമായിരുന്നു ഒരിക്കൽ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോൾ വെറുതെ ബസ്സിന് ഫീസ് അടയ്‌ക്കേണ്ട എന്നാണ് താൻ പറഞ്ഞത് എന്നും ജ്യോത്സ്ന പറയുന്നു. ഗായിക എന്നതിൽ ഉപരി മികച്ചൊരു അവതരികകൂടിയാണെന്നു താരം തെളിയിച്ചു കഴിഞ്ഞു. ഒപ്പം പല മ്യൂസിക്കൽ റിയാലിറ്റി ഷോകളിലും ജഡ്ജ് ആയും താരം എത്തുന്നുണ്ട്.