അതെല്ലാം ചെയ്യാൻ എനിക്ക് ചെറിയൊരു മടിയോ ചമ്മലോ തോന്നുമായിരുന്നു. പക്ഷേ! ജ്യോത്സ്‌ന മനസ്സ് തുറക്കുന്നു!

ജ്യോത്സ്‌ന മലയാളികൾക്ക് വളരെ ഏറെ പ്രിയപ്പെട്ട ഗായികയാണ്. താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത് പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനം ആലപിച്ചുകൊണ്ടാണ്. ജ്യോത്സ്ന പ്രേക്ഷകശ്രദ്ധ ആകർഷിച്ചത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം പാടിയതോടെയാണ്. ജ്യോത്സ്‌നയുടെ ഭർത്താവ് ശ്രീകാന്ത്‌ സോഫ്റ്റ് വെയർ എഞ്ചിനിയറാണ്. ഇരുവർക്കും ഒരു മകനുണ്ട്. ഇവരുടെ വിവാഹം 2010ൽ ആയിരുന്നു. ജ്യോത്സന ജഡ്ജായെത്തുന്ന സൂപ്പർ ഫോറിന് ​ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്. വിധു പ്രതാപ് , റിമി ടോമി, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്‌ന രാധാകൃഷ്ണൻ എന്നിവരാണ് സൂപ്പർ ഫോർ ജൂനിയേഴ്സിന്റെ വിധികർത്താക്കൾ. മിഥുൻ ആണ് ഷോ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പാട്ടിനോടൊപ്പം തന്നെ ജഡ്ജിസിന്റെ തഗ്ഗും കൗണ്ടറുമെല്ലാം സോഷ്യൽ മീഡിയയിൽ ഇ‍ടം പിടിക്കാറുണ്ട്. ഷോയ്ക്കൊപ്പം തന്നെ ഇവരുടെ സൗഹൃദവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുമുണ്ട്. സൂപ്പർ ഫോർ പരിപാടിയിൽ ഡാൻസ് കളിച്ചതിനെക്കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. ജ്യോത്സനയുടെ വാക്കുകൾ ഇങ്ങനെ.


സൂപ്പർ ഫോർ സീനിയേഴ്‌സിന്റെ ഫൈനലിൽ ഡാൻസ് ചെയ്യേണ്ടി വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ചെന്നപ്പോഴാണ് വിധി കർത്താക്കളുടെ ഇൻട്രോ സീനിലൂടെയാണെന്ന് അറിഞ്ഞത്. എനിക്ക് സത്യത്തിൽ ഡാൻസ് ചെയ്യാൻ വലിയ ഇഷ്ടമാണ്. അത്യാവശ്യം പഠിച്ചിട്ടുമുണ്ട്. പക്ഷേ ഡാൻസ് ചെയ്യാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല. പ്ലസ് ടു ആയപ്പോഴെക്കും ഞാൻ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നിരുന്നു. പിന്നെ പ്രൊഫഷണൽ ഗായികയായി. അപ്പോൾ പിന്നെ ഡാൻസിന് സാധ്യതയില്ലല്ലോ. വീട്ടിൽ കസിൻസിനൊപ്പം ചേരുമ്പോൾ എതെങ്കിലും ഡാൻസ് പരിപാടികൾ ഉണ്ടെങ്കിൽ കൊറിയോഗ്രാഫി ചെയ്യാനൊക്കെ ഞാനാകും മുമ്പിൽ.

അവിടെ പൊതുവേ പോസിറ്റീവായിട്ടുള്ള വൈബ് ആണ്. വിധു, സിത്തു, റിമി, മിഥുൻ തുടങ്ങി ടീമിലുള്ളത് മുഴുവൻ നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ്. സീനിയേഴ്‌സ് ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പണി പാളിയേനെ. ഇതെല്ലാം ചെയ്യാൻ എനിക്ക് ചെറിയൊരു മടിയോ ചമ്മലോ തോന്നുമായിരുന്നു. പക്ഷേ ഞങ്ങൾ എല്ലാവരും സുഹൃത്തുക്കൾ ആയത് കൊണ്ട് അങ്ങനൊരു മടി തോന്നിയില്ല’. അങ്ങനെയാണ് ഡാൻസ് ചെയ്യുന്നത്. ഇത്രയും നല്ല അഭിപ്രായങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ നോക്കാൻ എനിക്ക് പേടിയാണ്. ഞാൻ ആ ഭാഗത്തേക്ക് പോലും പോവാറില്ലെന്നാണ് ജ്യോത്സന വ്യക്തമാക്കുന്നത്.

Related posts