താരപ്പൊലിമ ഇല്ലാതെ ജ്വാല വിഷ്ണു വിവാഹം!

നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി. പൊതുവെ താര വിഹങ്ങളില്‍ കണ്ടുവരുന്ന ആര്‍ഭാടങ്ങളൊന്നും വിഷ്ണുവിന്റെയും ജ്വാലയുടെയും കാര്യത്തില്‍ ഉണ്ടായിരുന്നില്ല. വളരെ ലളിതമായി നടന്ന വിവാഹത്തില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താര സമ്പന്നത ഒന്നും തന്നെ വിവാഹത്തില്‍ ഉണ്ടായിരുന്നില്ല.

Vishnu Vishal

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിവാഹം ‘ഗ്രാന്റ്’ ആക്കാതിരുന്നത് എന്ന് വിഷ്ണു പറഞ്ഞു. ഞങ്ങളുടേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം രണ്ട് ദിവസം മുന്‍പേ തുടങ്ങിയിരുന്നു. ഹല്‍ദി, മെഹന്തി ചടങ്ങുകളെല്ലാം നടത്തിയിട്ടുണ്ട്. പക്ഷെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ല, ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചത് വിഷ്ണു പറഞ്ഞു.

Vishnu Vishal and Jwala Gutta are married! See couple's first photo as  newlyweds

ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടും വിഷ്ണു വിശാലുമായി പ്രണയത്തിലായിട്ട് വര്‍ഷങ്ങളായി. രണ്ട് വര്‍ഷം മുന്‍പാണ് ഇക്കാര്യം ഇരുവരും പരസ്യപ്പെടുത്തിയത്. അപ്പോഴൊക്കെ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ഇരുവരും നല്‍കിയിരുന്നില്ല. രണ്ട് പേരും ആദ്യ വിവാഹത്തില്‍ നിന്ന് നിയമപരമായി വേര്‍പെട്ട ശേഷമാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. വെണ്ണില കബടി കുഴു എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ ലോകത്ത് അഭിമുഖമായത്. ദ്രോഹി, നീര്‍പറവൈ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും വിഷ്ണവിന് കരിയര്‍ ബ്രേക്ക് കിട്ടിയത് രാട്ചസന്‍ (രാക്ഷസന്‍) എന്ന ചിത്രത്തിന് ശേഷമാണ്.

Related posts