സഹോദരന്‍ സുഖമായി വരുന്നു, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ജൂഹി റുസ്തഗി

BY AISWARYA

ഉപ്പും മുളകും പരമ്പരയിലൂടെ ”ലച്ചുവായി” പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ജൂഹി റുസ്തഗി ഇപ്പോള്‍ സഹോദരനെക്കുറിച്ച് പറയുകയാണ്. അപകട ശേഷം സഹോദരന്റെ സുഖ വിവരം അന്വേഷിച്ച ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടാണ് ജൂഹി റുസ്തഗി എത്തിയത്.

കഴിഞ്ഞ മാസമായിരുന്നു, ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയും അനിയന്‍ ചിരാഗും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തു വച്ചു തന്നെ അമ്മ മരിക്കുകയും സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. ഏറെനാളത്തെ ചികിത്സയ്ക്കു ശേഷം സഹോദരന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് പറയുകയാണ് താരം ഇപ്പോള്‍.

 

ജൂഹിയുടെ വിവാഹം ഉറപ്പിച്ചു വെച്ചിരുന്നു. ഇതിനിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ ജൂഹിയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നത്. അച്ഛന്റെ മരണശേഷം, അമ്മയായിരുന്നു ഏക ആശ്രയം. അപകടത്തില്‍ അമ്മയും പോയതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. അമ്മയുടെ മരണ ശേഷം സോഷ്യല്‍മീഡിയയില്‍ നിന്ന് മാറി നിന്ന ജൂഹി ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ചോദ്യോത്തര സെഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കി.

 

Related posts