ഇടയ്ക്ക് വെച്ച് പോയിട്ടും ഞാന്‍ തിരിച്ചുവന്നത് ആ ബന്ധമുള്ളതുകൊണ്ടാണ് ! മനസ്സ് തുറന്ന് ജൂഹി!

ജൂഹി റുസ്തഗി മലയാളി മിന്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് . ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. അപ്രതീക്ഷിതമാണ് ജൂഹി അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് താരം. ഉപ്പും മുളകിന് ശേഷം എരിവും പുളിയും എന്ന പരമ്പരയിലൂടെ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.  ഇപ്പോഴിത വൈറൽ ആവുന്നത് ജൂഹിയുടെ പുതിയ അഭിമുഖമാണ്. വിഷമഘട്ടം നേരിടാനും എന്നെ സന്തോഷവതിയാക്കാനും ഓൺസ്ക്രീൻ കുടുംബം തന്നൊടൊപ്പം ഉണ്ടായിരുന്നു എന്നാണ് ജൂഹി പറയുന്നത്.

ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ്. സ്വന്തം പേരന്‍സിനെ വിളിച്ചതിനേക്കാളും കൂടുതല്‍ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്. ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയാണ്. സ്വന്തം കുടുംബമായിത്തന്നെയാണ് ഇവരെ കാണുന്നത്. 5 വര്‍ഷം മുന്‍പ് ഞങ്ങളൊക്കെ എങ്ങനെയാണോ തുടങ്ങിയത് ഇന്നും അതേ പോലെ തന്നെയുള്ള അടുപ്പമുണ്ട്. ഇടയ്ക്ക് വെച്ച് പോയിട്ടും ഞാന്‍ തിരിച്ചുവന്നത് ആ ബന്ധമുള്ളതുകൊണ്ടാണ് എന്നും താരം പറയുന്നു.

 

അടുത്തിടെ ജൂഹിയുടെ മറ്റൊരു അഭിമുഖവും വൈറലായിരുന്നു. വീട്ടില്‍ പട്ടിണി കിടക്കുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു. ബാഗ് തൂക്കി ഇറങ്ങി പോകും, പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും. രാത്രി വീടിന്റെ മതില്‍ ചാടി കടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു നടിയുടെ മറുപടി. പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ട്, പബ്ലിക്ക് ആയി കിടന്ന് ഉറങ്ങിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ ബങ്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു ജൂഹി പറഞ്ഞത്.

Related posts