ജൂഹി റുസ്തഗി മലയാളി മിന്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് . ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. അപ്രതീക്ഷിതമാണ് ജൂഹി അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് താരം. ഉപ്പും മുളകിന് ശേഷം എരിവും പുളിയും എന്ന പരമ്പരയിലൂടെ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ജൂഹി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. വീട്ടില്‍ പട്ടിണി കിടക്കുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു.
ബാഗ് തൂക്കി ഇറങ്ങി പോകും, പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും. രാത്രി വീടിന്റെ മതില്‍ ചാടി കടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു നടിയുടെ മറുപടി. പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ട്, പബ്ലിക്ക് ആയി കിടന്ന് ഉറങ്ങിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ ബങ്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു ജൂഹി പറഞ്ഞത്.
കൈയ്യിലെ സേവിംഗ്‌സിനെ കുറിച്ച് വീട്ടുകാരോട് കള്ളം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ആവശ്യം വന്നിട്ടില്ല എന്നാണ് ജൂഹി പറയുന്നത്. താന്‍ അധികം ചെലവ് ചെയ്യുന്ന ആളല്ല. തന്റെ കൈയ്യില്‍ എന്തുണ്ട് എന്ന് വീട്ടുകാര്‍ക്ക് നന്നായി അറിയാം. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡി ഉണ്ട്. ഫേക്ക് ഐഡി ഉണ്ടെങ്കിലും, അത് വച്ച് ആരെയും പറ്റിച്ചിട്ടില്ല. തന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഫേക്ക് ഐഡി ഉണ്ടാക്കിയത് എന്നും ജൂഹി പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടിനോട് ഇഷ്ടംപോലെ നുണ പറഞ്ഞിട്ടുണ്ട് എന്നും ജൂഹി പറയുന്നു.