ജൂഹി റുസ്തഗി മലയാളി മിന്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് . ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. അപ്രതീക്ഷിതമാണ് ജൂഹി അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് താരം. ഉപ്പും മുളകിന് ശേഷം എരിവും പുളിയും എന്ന പരമ്പരയിലൂടെ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.
അടുത്തിടെയാണ് ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചത്. മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു ജൂഹിയുടെ അമ്മ മരിക്കുന്നത്. അച്ഛന്റെ വിയോഗത്തില്‍ നിന്നും കരകയറി വരവെയാണ് അമ്മയുടെ വിയോഗവും. ജൂഹിയില്‍ വലിയ ആഘാതമാണ് അമ്മയുടെ വിയോഗം സൃഷ്ടിച്ചത്. അമ്മയുടെ മരണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും അകലം പാലിക്കുകയായിരുന്നു ജൂഹി. അടുത്തിടെയാണ് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ വീണ്ടും അഭിനയ രംഗത്ത് എത്തുന്നത്. താരം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയത് ആരാധകരിലും വലിയ സന്തോഷം സൃഷ്ടിച്ചിരുന്നു. ജൂഹിയും ഡോ.റോവിന്‍ ജോര്‍ജുമായുള്ള പ്രണയവും ആരാധകര്‍ക്ക് സുപരിചിതമാണ്.
ജൂഹിയുടെ അമ്മ മരിച്ചപ്പോഴും ശേഷവും ജൂഹിക്ക് തണലായി ഉണ്ടായിരുന്നത് റോവിനാണ്. മുമ്പും പലപ്പോഴും പൊതുപരിപാടികളില്‍ ജൂഹിയും റോവിനും ഒരുമിച്ച് എത്തിയിരുന്നു. എന്നാല്‍ മാസങ്ങളായി ഇരുവരും ഒരുമിച്ച് എവിടേയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം കാമുകനൊപ്പം ജൂഹി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ജിബൂട്ടിയുടെ പ്രത്യേക ഷോ കാണാനാണ് ജൂഹിയും കാമുകന്‍ ഡോ.റോവിനും എത്തിയത്. ഉപ്പും മുളകിന്റെ സംവിധായകനായ എസ്.ജെ സിനുവാണ് ജിബൂട്ടി സംവിധാനം ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഷോ കാണാന്‍ ഉപ്പും മുളകിലൂടെ ജൂഹിക്കൊപ്പം ശ്രദ്ധേയരായ മറ്റ് നിരവധി താരങ്ങളും എത്തിയിരുന്നു.