അമ്മയും സഹോദരനുമായിരുന്നു ലോകം! വൈറലായി ലച്ചുവിന്റെ വാക്കുകൾ!

മിനിസ്ക്രീൻ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി (56) വാഹനാപകടത്തിൽ മരിച്ചു. ജനപ്രിയ പരമ്പര ‘ഉപ്പും മുളകും’ലൂടെ ആണ് ജൂഹി ജനശ്രദ്ധ നേടിയത്. താരത്തിന്റെ ‘അമ്മ ഭാഗ്യലക്ഷ്മിയും സഹോദരൻ ചിരാഗും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിറകിൽ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. ജൂഹിയുടെ സഹോദരൻ ചിരാഗ് പരിക്കുകളോടെ ആശുപത്രിയിലാണ്. സൺറൈസ് ആശുപത്രിയിലെ മോർച്ചറിയിലാണ് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച സംസ്‌കാരം നടക്കും.

 

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീർ ശരൺ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. ജൂഹിയുടെ അച്ഛൻ‌ മരണപ്പെട്ടതിനുപിന്നാലെ അമ്മയും സഹോദരനുമായിരുന്നു ലോകം. അമ്മയെക്കുറിച്ച് വാചാലയായുള്ള ജൂഹിയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പപ്പയില്ലാത്തതിനാൽ അമ്മയാണ് എല്ലായിടത്തും കൂട്ടുവരുന്നത്. ദൂരേക്ക് പോവുകയാണെങ്കിൽ ചേട്ടൻ വരും. മികച്ച പിന്തുണയാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്നതെ്. അതൊക്കെ ഈ ഫീൽഡിൽ പതിവല്ലേ, വിട്ടുകള എന്തെങ്കിലും മനസ്സ് വിഷമിപ്പിക്കുന്ന കാര്യമുണ്ടായാൽ അമ്മ ഇങ്ങനെയാണ് പറയാറുള്ളത്. നല്ല സപ്പോർട്ടാണ്. പപ്പയുടെ കുടുംബം മുഴുവനും ഡൽഹിയിലും രാജസ്ഥാനിലാണ്. അച്ഛന്റേയും അമ്മയുടേയും കുടുംബം മികച്ച പിന്തുണയാണ് നൽകുന്നത്. ഭാഷ അറിയില്ലെങ്കിലും പപ്പയുടെ വീട്ടുകാരും പരിപാടി കാണാറുണ്ട്

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. തുടക്കത്തിൽ നിരവധി റീടേക്കുകളൊക്കെ വേണ്ടി വന്നിട്ടുണ്ട്. ലച്ചുവിന്റെ ക്യാരക്ടറുമായി ചില സാമ്യങ്ങളുണ്ട്. വലിയ വ്യത്യാസങ്ങളില്ല. പരമ്പരയിൽ വന്ന ശേഷമാണ് രാവിലെ എഴുന്നേൽക്കുന്ന ശീലം വന്നത്. ക്ലാസുണ്ടെങ്കിൽ നേരത്തെ എണീക്കും.

Related posts