ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാർത്ഥിച്ചത്? നൊമ്പരമുളവാക്കി ജൂഹി റുസ്തഗിയുടെ വാക്കുകൾ!

ജനപ്രിയ പരമ്പര ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരിച്ച വാർത്ത ഏറെ ദുഃഖത്തോടെ ആണ് മലയാളികൾ കേട്ടത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിറകിൽ വന്ന ലോറി ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. ജൂഹിയുടെ സഹോദരൻ ചിരാഗ് പരിക്കുകളോടെ ആശുപത്രിയിലാണ്.

ഭാ​ഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വളരെ വികാരഭരിതമായ കാഴ്ചയാണ് കാണാൻ സാധിക്കുക. അമ്മയുടെ മൃതദേഹം കണ്ടപാടെ അലറിവിളിച്ച് കരയുന്ന ജൂഹിയെ ആർക്കും തന്നെ നിയന്ത്രിക്കാനായില്ല. അമ്മയുടെ മൃതദ്ദേഹത്തിനരികെ അലമുറയിട്ട് കരഞ്ഞ് ജൂഹി എല്ലാവരേയും കണ്ണീരിലാഴ്ത്തുകയാണ്. എന്തിനാ അമ്മ പോയേ, ആരാ ഇനി എനിക്ക് ഉള്ളേ, ഞാനിനി ആരോടാ വഴക്കിടണ്ടേ, തല്ലുകൂടണ്ടേ, ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാർഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ, എന്നൊക്കെ ജൂഹി പറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്തിന് ചാരെയായിരുന്നു കൂടുതൽ സമയം ജൂഹി ഇരുന്നത്. ഒടുവിൽ അമ്മയുടെ കാൽക്കൽ പോയി കമിഴ്ന് കിടന്ന് കരഞ്ഞു. ഇത് കണ്ടു നിൽക്കാൻ കുടുബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ പോലും കഴിഞ്ഞില്ല. ഭാഗ്യലക്ഷ്മിയുടെ സഹോദരിയും മറ്റുബന്ധുക്കളും അടക്കമുള്ളവരും ജൂഹിയോടൊപ്പമുണ്ടായിരുന്നു. വൈകീട്ടാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീർ ശരൺ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. ജൂഹിയുടെ അച്ഛൻ‌ മരണപ്പെട്ടതിനുപിന്നാലെ അമ്മയും സഹോദരനുമായിരുന്നു ലോകം. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്.

Related posts