നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ മൈന്റ് ചെയ്യില്ല! മനസ്സ് തുറന്ന് മലയാളികളുടെ പ്രിയപ്പെട്ട ലച്ചു!

ജൂഹി റുസ്തഗി മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ലച്ചുവായി എത്തിയാണ് താരം പ്രേക്ഷകരുടെ മനം കവർന്നത്. കുറച്ചു നാളുകൾക്ക് മുൻപ് പരമ്പര അവസാനിച്ചിരുന്നു. ഇപ്പോൾ എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. അടുത്തിടെയാണ് താരത്തിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചത്. അമ്മയുടെ വേർപാടുണ്ടാക്കിയ വേദനയിൽനിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. ഇതിനിടെ ജൂഹിയും പ്രതിശ്രുത വരൻ റോവിനും വിവാഹിതർ ആയെന്നും ഇരുവരും വേർപിരിഞ്ഞെന്നുമൊക്കെ വാർത്തകൾ എത്തി. ഇപ്പോളിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം, വാക്കുകൾ

Juhi Rustagi: Uppum Mulakum fame Juhi Rustagi rubbishes wedding rumours -  Times of India

എന്റെ വിവാഹത്തെ കുറിച്ചും മറ്റുമൊക്കെ കമന്റുകൾ വരാറുണ്ട്. കല്യാണം കഴിഞ്ഞു എന്നൊക്കെയാണ് കമന്റുകൾ. പക്ഷെ അതൊന്നും എനിക്ക് അറിയില്ല. എന്നെ ബാധിക്കാത്ത കമന്റുകളോട് പ്രതികരിക്കാറില്ല. ഒരു മോർഫിങ് വീഡിയോയ്ക്ക് എതിരെ മാത്രമാണ് കേസ് കൊടുത്തത്. മറ്റ് മോശം കമന്റുകളോട് പ്രതികരിക്കാറില്ല. മനക്കട്ടി കൊണ്ട് ഒന്നുമല്ല. ശീലിച്ചു. അത്രയ്ക്ക് മനക്കട്ടി ഒന്നും എനിക്കില്ല. ആദ്യമൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ശീലമായി. നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ മൈന്റ് ചെയ്യില്ല എന്ന അവസ്ഥയാണ് ഇപ്പോൾ

juhi rustagi in uppum mulakum: Uppum Mulakum fame Juhi Rustagi talks about  the sit-com - Times of India

ഉപ്പും മുളകും നിർത്തിയ സമയത്ത് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. ചെയ്യാന് താത്പര്യം ഉണ്ടായിരുന്നുവെങ്കിലും, ഡേറ്റിന്റെ പ്രശ്‌നം ഉള്ളത് കൊണ്ട് ഒഴിവാക്കി. ചെയ്യാത്തതിൽ വിഷമം ഒന്നും തോന്നിയിട്ടില്ല. വിധിച്ചതേ കിട്ടു എന്ന് ചിന്തിക്കാൻ എനിക്ക് ഇപ്പോൾ കഴിയുന്നുണ്ട്. സിനിമയിൽ അവസരം വന്നാൽ എരിവും പുളിയും എന്ന സീരിയലിനെ ബാധിക്കാതെ ചെയ്യാൻ താത്പര്യം ഉണ്ട്

Related posts