മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരിയാണ് ബോളിവുഡ് നടി ജൂഹി ചൗള. മലയാളത്തിലെ താര രാജാക്കന്മാരുടെ നായികയായി വേഷമിട്ട നടി ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ ബോളിവുഡ് നടന്മാരുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലൂടെയാണ് ജൂഹി ചൗള മലയാളത്തിൽ എത്തിയത്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവരാൻ ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ ജൂഹിക്ക് സാധിച്ചു. 1999ലാണ് ഹരികൃഷ്ണൻസ് പുറത്തിറങ്ങിയത്. മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് വർഷങ്ങൾക്ക് ശേഷവും ഹരികൃഷ്ണൻസ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ജൂഹി ചൗള പറഞ്ഞ കാര്യങ്ങൾ. തനിക്ക് കുട്ടികളെ തനിക്ക് ഒട്ടുംതന്നെ ഇഷ്ടം അല്ലായിരുന്നു എന്ന് താരം തുറന്ന് പറഞ്ഞു. ഞാൻ കുട്ടികളെ കണ്ടിരുന്നത് ഒരു ശല്യം ആയാണ്. പക്ഷെ ഞാൻ അമ്മ ആയതിന് ശേഷമാണ് കുട്ടികളെ മറ്റൊരു രീതിയിൽ നോക്കി കാണാൻ തുടങ്ങിയത്. എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയത് അമ്മ ആയതാണ് എന്നും നടി വ്യക്തമാക്കി. ജാൻവി, അർജുൻ എന്നിവരാണ് ജൂഹിയുടെ മക്കൾ. 1995 ൽ ആണ് ജയ് മെഹ്ത ജൂഹിയെ വിവാഹം ചെയ്തത്. തന്റെ സിനിമകൾ കാണുന്നത് മക്കൾക്ക് അത്ര ഇഷ്ടമല്ല എന്നും നടി പറഞ്ഞു.