ആ വേഷം ചെയ്യാൻ ഞാൻ മനസ്സിൽ കണ്ടത് ആരെയെന്നു അറിയാമോ! വൈറലായി ജൂഡ് ആന്റണിയുടെ വാക്കുകൾ.

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. നടനായും സംവിധായകനായും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഡ് ആന്റണി. ഒരു മുത്തശ്ശി ഗദ എന്ന ചിത്രമാണ് ജൂദിന്റെതായി പുറത്തുവന്ന ചിത്രം. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലെ ഒരു കഥാപാത്രത്തിനെ കുറിച്ച് പറയുകയാണ് സംവിധായകൻ.

ഇപ്പോളിതാ സംസ്ഥാനത്തിന്റെ ആരോ​ഗ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വീണ ജോർജിനെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലേക്കാണ് വീണയെ താൻ ക്ഷണിച്ചതെന്നും എന്നാൽ വീണ ഇത് സ്വീകരിച്ചില്ലെന്നും ജൂഡ് പറയുന്നു. പിന്നീട് ഈ വേഷം ചെയ്തത് നടി വിനയ പ്രസാദാണ്.

ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്ബർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ.

Related posts