മലയാളത്തിൽ നിന്ന് ഒരു വർഷത്തെ നീണ്ട കോവിഡ് ഇടവേളയ്ക്ക് ശേഷം തീയറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർ സ്റ്റാർ ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടി നായകനായ ചിത്രത്തിന് പ്രേക്ഷകരെ തിരികെ തീയ്യറ്ററുകളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രീസ്റ്റിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചു സിനിമാ മേഖലയിൽ നിന്നും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്നലെ കോട്ടയം ആനന്ദ് തീയറ്ററിൽ സിനിമ കാണാൻ പോയപ്പോഴുള്ള ബ്ലോക്ക് കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ടേക്ക് ഓഫ് കാണാൻ വർഷങ്ങൾക്ക് മുൻപ് പോയപ്പോൾ ഉണ്ടായ അതേ അവസ്ഥ. പക്ഷേ അന്ന് ബ്ലോക്ക് കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്. എന്നാൽ ,ഒരു സംവിധായകൻ എന്ന നിലയിൽ , ഒരു പ്രേക്ഷകൻ എന്ന നിലയിൽ, ഒരു നടൻ എന്ന നിലയിൽ ഇന്നലെ കണ്ണ് നിറഞ്ഞു പോയി.കൂടുതൽ കരുത്തോടെ തിരിച്ചു വന്നിരിക്കുകയാണ് മലയാള സിനിമ. മമ്മൂക്ക, പരിചയപ്പെടുന്ന ഓരോ മനുഷ്യരോടും കരുതൽ കാണിക്കുന്ന നല്ല മനസിനുടമയാണ്. മമ്മൂക്കയെ കാണാൻ ഒരിക്കൽ ബത്തേരി വരെ രാത്രി വണ്ടി ഓടിച്ചു പോയി. രാത്രി ഞാൻ തിരിച്ചു വീട്ടിൽ എത്തിയോ എന്ന് ചോദിച്ചത് ഒക്കെ ഒരു ചെറിയ അനുഭവം ആണ്. അത്രയും കരുതൽ ഉള്ള ഒരു മനുഷ്യൻ ആണ് മമ്മൂക്ക . അദ്ദേഹത്തിന്റെ ആ കരുതൽ അദ്ദേഹം ജീവനെക്കാൾ അധികം സ്നേഹിക്കുന്ന സിനിമയുടെ കാര്യത്തിലും നമുക്ക് കാണാം.
അതിയായ അഭിമാനം തോന്നി ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോൾ മമ്മൂക്ക എന്നാ മഹാ നടനെ ഓർത്ത്, ആന്റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓർത്ത്. ഇത്രയും കാര്യങ്ങൾ ഒരുമിച്ചു നടക്കുമ്പോൾ എങ്ങനെ ആണ് ഇത്ര കൂൾ ആയി ഇരിക്കുന്നത് എന്ന് ഞാൻ ഇടക്ക് ആന്റോ ചേട്ടനോട് ചോദിക്കാറുണ്ട്. കരുത്തുനായ ആ മനുഷ്യൻ തളരുന്ന ഏവർക്കും ഒരു മാതൃക ആണ്. ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും, പ്രെസ് മീറ്റിൽ ഈ സിനിമ തീയറ്ററിൽ വരാൻ വേണ്ടി കാത്തിരുന്ന കഥ പറഞ്ഞപ്പോൾ. ഒരു പ്രതീക്ഷയാണ് പ്രീസ്റ്റ് എന്ന സിനിമ . അത് ഒരു തിരിച്ചറിവാണ് ,ഒരു ചരിത്രം ആണ്. ഒരു മഹനടനും കൂട്ടരും ചേർന്ന് തകർന്ന് പോയ സിനിമവ്യവസായത്തെ തോളിൽ എടുത്തു ഉയർത്തിയ ചരിത്രം . എന്ന് പറയുകയാണ് ജൂഡ് ആന്റണി ജോസഫ്.