അമ്മ എന്ന ക്ലബ്ബില്‍കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല! വൈറലായി ജോയ് മാത്യുവിൻ്റെ വാക്കുകൾ!

മലയാള സിനിമ പ്രേക്ഷർകർക്ക് ഏറെ സുപരിചിതമായ താരമാണ് ജോയ് മാത്യു. അമ്മ അറിയാൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് താരം തന്നെ സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലൂടെ തൻറെ തിരിച്ചു വരവ് നടത്തിയിരുന്നു. ആമേൻ ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ ജമ്നാപ്യാരി 1983 തുടങ്ങിയ ചിത്രങ്ങളിൽ താരം കാഴ്ച വച്ച പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അമ്മ എന്ന ക്ലബില്‍ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിരിക്കുകയാണ് ജോയ് മാത്യു.

ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍, താങ്കള്‍ അമ്മ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. അമ്മ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.

ക്ലബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉള്ള എനിക്കുള്ള സ്ഥിതിക്ക് അമ്മ എന്ന ക്ലബ്ബില്‍കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ, അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു.’

Related posts