വിവാഹം കഴിക്കുവാൻ പോയപ്പോൾ ഞങ്ങളുടെ പിന്നാലെ ആളെ വിട്ടത് സുരേഷ് ഗോപിയായിരുന്നു! ജോമോൾ പറയുന്നു!

ബാലതാരമായി എത്തി പിന്നീട് മുൻ നിര നായികയായി മാറിയ താരമാണ്‌ ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായാണ്‌ താരം മലയാളസിനിമയിലെത്തുന്നത്. തുടർന്ന് അനഘ,മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് ജയറാം നായകനായ സ്‌നേഹത്തിലൂടെയാണ് നായികയായി മാറുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായും താരം മാറിയിരിന്നു. നിറം,ദീപസ്തംഭം മഹാശ്ചര്യം,മയിൽപ്പീലിക്കാവ്,പഞ്ചാബി ഹൗസ്,ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. അടുത്തിടെ ബസിംഗ ഫാമിലിയിൽ അതിഥിയായി താരമെത്തിയിരുന്നു. ചന്ദ്രശേഖറുമായുള്ള പ്രണയത്തെക്കുറിച്ചും ഒളിച്ചോടി വിവാഹിതരായതിനെക്കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയോടായിരുന്നു അന്ന് വീട്ടുകാർ വിഷമം പറഞ്ഞത്. ഞങ്ങൾ ചെന്നൈയിലാണ് പോയതെന്ന് കരുതി എയർപോർട്ടിലേക്ക് അദ്ദേഹം വിളിച്ചിരുന്നുവെന്ന് ജോമോൾ പറയുന്നു.

പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. യാഹൂ ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ജോമോളും ചന്തുവും. എന്നേക്കാളും മുതിർന്നയാളാണ്, കഷണ്ടിയാണ് എന്നൊക്കെയായിരുന്നു ചന്തു പറഞ്ഞത്. യഥാർത്ഥ പ്രണയത്തിന് രൂപവും പ്രായവുമൊന്നും പ്രശ്‌നമല്ലല്ലോ. ചാറ്റ് ചെയ്ത് പ്രേമിച്ചവരാണ് ഇവർ. ഇവരുടെ ഹംസദൂത് ചന്തുവിന്റെ അമ്മയായിരുന്നു. അവർക്ക് ഷിപ്പിൽ ഇന്റർനെറ്റൊന്നും അങ്ങനെ ഉപയോഗിക്കാനാവുമായിരുന്നില്ല അന്ന്. ചന്തു കത്തെഴുതും. അത് അമ്മയ്ക്ക് വരും. എന്റെ വീട്ടിൽ കത്തായിട്ട് അത് വരാൻ പറ്റില്ലല്ലോ. അമ്മ അത് നോക്കി മെയിലാക്കി എനിക്ക് അയയ്ക്കും. ഞാൻ തിരിച്ച് മെയിൽ അയയ്ക്കും. അത് നോക്കി അമ്മ ചന്തുവിന് ഷിപ്പിലേക്ക് കത്തെഴുതും. അങ്ങനെയായിരുന്നു ഞങ്ങൾ ബന്ധപ്പെട്ടിരുന്നത്. എനിക്ക് മലയാളം അറിയില്ല, അഞ്ചടി നാലിഞ്ച് ഉയരം, മലയാളം അറിയില്ല. ഡാർക്കാണ്, കറുത്തതാണ് എന്നൊക്കെയാണ് ചന്തു പറഞ്ഞത്. ഞാൻ എന്നെ ടോപ്പാക്കിത്തന്നെയാണ് പറഞ്ഞത്. സിനിമയിൽ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു. എന്റെ സിനിമകളൊന്നും ചന്തു കണ്ടിരുന്നില്ല. അന്ന് നിന്നെ കണ്ടിരുന്നുവെങ്കിൽ ഞാൻ കെട്ടില്ലായിരുന്നു എന്നൊക്കെ ചന്തു പറയുമായിരുന്നു. കാണാതെ ഇഷ്ടപ്പെട്ടവരാണ് ഞങ്ങൾ. പബ്ലിക് ചാറ്റ് പ്രൈവറ്റായി മാറ്റുകയായിരുന്നു ഞങ്ങൾ. ഒരു ഫ്രണ്ടായി മാറുകയായിരുന്നു. ഡിസംബർ 31നായിരുന്നു ഇവരുടെ ഒളിച്ചോട്ടം. വിവാഹം ജനുവരി ഒന്നിനായിരുന്നു. കേരളത്തിൽ നിന്നും മുങ്ങിയ ഇവർ പൊങ്ങിയത് ബോംബൈയിലായിരുന്നു. ഇവർക്ക് പിന്നാലെ ആളെ വിട്ടത് സുരേഷ് ഗോപിയായിരുന്നു.

വീട്ടുകാരുടെ സമ്മതത്തോടെയായി വിവാഹം നടത്താമെന്നായിരുന്നു ചന്തു കരുതിയത്. ഞാൻ വന്ന് സംസാരിച്ചാൽ കല്യാണം നടക്കുമെന്ന് കരുതിയ ആളാണ് അദ്ദേഹം. അങ്ങനെയൊരു സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ അവസ്ഥ ചന്തുവിന് മനസിലാവുന്നുണ്ടായിരുന്നില്ല. അന്ന് അത് പോലെയുള്ള വിവാഹം വളരെ കുറവായിരുന്നു. ഇന്നായിരുന്നുവെങ്കിൽ വീട്ടുകാർ തന്നെ കല്യാണം നടത്തിയേനെ. ചന്തു 31ാം തീയതി വന്നപ്പോഴാണ് ഞാൻ കാര്യം പറഞ്ഞത്. ഞാൻ ഇറങ്ങിവരാമെന്നും പറഞ്ഞിരുന്നു. പള്ളിയിൽപ്പോയി കുർബാനയൊക്കെ കഴിഞ്ഞ് പുലർച്ചെ രണ്ടായപ്പോഴാണ് ഇറങ്ങിയത്. രാവിലെയാണ് ഞാൻ പോയ കാര്യം വീട്ടുകാർ അറിഞ്ഞത്. സുരേഷേട്ടനോടായിരുന്നു അവർ വിളിച്ച് പറഞ്ഞത്. അതോടെയാണ് അദ്ദേഹം എയർപോർട്ടിൽ വിളിച്ച് ഇങ്ങനെ രണ്ടുപേർ വരുന്നുണ്ടെന്നും അവരെ തടഞ്ഞ് വെക്കണമെന്നും പറഞ്ഞത്. ചെന്നൈയിലൊക്കെയാണ് വിളിച്ചത്. അയാം ഇൻ ചെന്നൈ എന്ന് മെസ്സേജിട്ടാണ് ഞാൻ പോയത്. പക്ഷേ, ഞാൻ ബോംബെയിലേക്കാണ് പോയത്. പിന്നെ കല്യാണം കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു.

Related posts