എന്റെ സിനിമകൾ ഞാൻ കാണാറില്ല, മക്കളെയും കാണിച്ചിട്ടില്ല! ജോമോൾ പറയുന്നു!

ബാലതാരമായി എത്തി പിന്നീട് മുൻ നിര നായികയായി മാറിയ താരമാണ്‌ ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായാണ്‌ താരം മലയാളസിനിമയിലെത്തുന്നത്. തുടർന്ന് അനഘ,മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് ജയറാം നായകനായ സ്‌നേഹത്തിലൂടെയാണ് നായികയായി മാറുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായും താരം മാറിയിരിന്നു. നിറം,ദീപസ്തംഭം മഹാശ്ചര്യം,മയിൽപ്പീലിക്കാവ്,പഞ്ചാബി ഹൗസ്,ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. തന്റെ പഴയ സിനിമകൾ താൻ കാണാറില്ലെന്ന് പറയുകയാണ് ജോമോൾ. മക്കളേയും തന്റെ സിനിമകൾ കാണിച്ചിട്ടില്ലെന്നും എന്നാൽ താനറിയാതെ അവർ കണ്ടിട്ടുണ്ടെന്നും ജോമോൾ പറയുന്നു.

എന്റെ സിനിമകൾ ഞാൻ കാണാറില്ല, മക്കളെയും കാണിച്ചിട്ടില്ല. പക്ഷേ ഞാൻ കാണാതെ അവർ ഒന്നോ രണ്ടോ സിനിമ കണ്ടിട്ടുണ്ട്. ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് അവർക്ക് അറിയില്ലായിരുന്നു. അവരുടെ ക്ലാസ്മേറ്റ്സ് പറഞ്ഞാണ് ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് അവർ അറിയുന്നത്. അമ്മ ഉറങ്ങിയ സമയത്ത് ഞാനും അമ്മൂമ്മയും അമ്മയുടെ സിനിമ കണ്ടിട്ടുണ്ട്, മയിൽപ്പീലിക്കാവ് കണ്ടിട്ടുണ്ട് എന്നൊക്കെ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിർത്തും, കൂടുതലൊന്നും അവർ പറയാറില്ല, എനിക്ക് എന്റെ പഴയ സിനിമകൾ കാണുമ്പോൾ ഒട്ടും രസം തോന്നാറില്ല. ഇപ്പോൾ കാണുമ്പോൾ ഞാൻ എന്തെക്കെയോ കാണിച്ചു കൂട്ടുന്നു എന്നാണ് തോന്നുന്നത്. ഇന്ന് സംസാരിച്ച് കഴിഞ്ഞ് നാളെ ഈ ഇന്റർവ്യൂ കാണുമ്പോൾ അയ്യോ ഞാൻ കുറച്ചു കൂടി നന്നായി സംസാരിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നും,

ജാനകിക്കുട്ടി ചെയ്യുന്ന സമയത്ത് ഹരിഹരൻ സാർ കാണാൻ വരുമ്പോൾ ട്യൂഷൻ ഉണ്ടെന്നൊക്കെ ഞാൻ പറയുമായിരുന്നു. പിന്നെ ആലോചിച്ചിട്ടുണ്ട് ഞാൻ എന്ത് ധൈര്യത്തിലാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞതെന്ന്. സാർ എനിക്ക് ട്യൂഷനുണ്ട്, എട്ടരക്ക് ട്യൂഷൻ തീരുകയുള്ളൂ എന്ന് പറഞ്ഞാൽ എട്ടരക്ക് മതി, എട്ടരക്ക് വണ്ടി വിടാമെന്ന് സാർ പറയും. അതുകഴിഞ്ഞ് മറ്റെ ക്ലാസുണ്ടെന്ന് പറയുമ്പോൾ പൊയ്ക്കോ അത് കഴിഞ്ഞ് മതിയെന്ന് പറയും. അന്ന് അദ്ദേഹത്തിന്റെ വലുപ്പം അറിയാത്തത് കൊണ്ടാവണം അല്ലെങ്കിൽ വിവരം ഇല്ലാതിരുന്ന കൊണ്ടാകും അങ്ങനെ പറഞ്ഞത്.

Related posts