ജോജുവിന്‌ എതിരെ ഉള്ള പരാതിയിൽ കേസ് എടുത്തു!

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് നായക പദവിയിലേക്ക് നടന്നടുത്ത കലാകാരനാണ് ജോജു ജോര്‍ജ്ജ്. വർഷങ്ങളോളം താൻ ചാൻസ് തേടി നടന്നതും ചാൻസ് കിട്ടിയതുമൊക്കെ പലതവണ ജോജു തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിന് ജോജു ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് കേസ്. കളക്ടര്‍ നിരോധിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് ജോജു ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരെയും, സംഘടിപ്പിച്ച സംഘടകര്‍ക്കെതിരെയും സ്ഥലം ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയില്‍ ഓഫ് റോഡ് റെയ്‌സുകള്‍ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. അതേ സമയം, വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജ്ജിന് മോട്ടോര്‍ വാഹന വകുപ്പും നോട്ടീസ് നല്‍കും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചു.

ജോജു ജോര്‍ജ് ഓഫ് റോഡ് റൈഡില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് നടന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. പരിപാടിയുടെ സംഘാടകര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Related posts