ആസിഫ് അലിക്കും ജോജുവിനുമെതിരെ നികുതി വെട്ടിപ്പു കേസ്!

മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കെതിരെ നികുതി വെട്ടിപ്പു കേസ്. നികുതി അടയ്ക്കാനുള്ള നോട്ടിസ് നല്‍കിയിട്ടും നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ആസിഫ് അലിക്കും ജോജുവിനുമെതിരെ നികുതി വെട്ടിപ്പു കേസ്. മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പില്‍ എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗമാണ് കേസെടുത്ത്.

No photo description available.

കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടന്‍ ജോജു ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്കെതിരെയും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിര്‍മ്മാതാക്കള്‍ നല്‍കിയ ലിസ്റ്റിലുള്ള പേരുകാരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജോജു ഉള്‍പ്പെടെയുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്

Joju George to play a 75-year-old percussionist with Alzheimer's in Jillam  Peppare | Malayalam Movie News - Times of India

ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട് സേവന മേഖലകളില്‍ നിന്നു വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജിഎസ് ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ് . മലയാള സിനിമാ രംഗത്തു 20 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള 50% ചലച്ചിത്ര പ്രവര്‍ത്തകരും ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലെന്ന് സംസ്ഥാന ജി എസ് ടി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി.

Related posts