മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലിനെ പൊക്കിയെടുത്ത് നടൻ ബാബുരാജ്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ജോജി എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഇൗ പവർ ലിഫ്റ്റിങ് ചിത്രം വൈറലാണ്. ജോജിയിൽ ബാബുരാജ് എത്തുന്നത് ഫഹദിന്റെ ജ്യേഷ്ഠന്റെ വേഷത്തിലാണ്.
ജോജി എന്ന ചിത്രം വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, സണ്ണി പി എൻ എന്നിവരാണ്. ചിത്രം ഒരുങ്ങുന്നത് ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ്.
വിദേശത്തുപോയി വലിയ പണക്കാരനാകുക എന്നതാണ് എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ച ജോജിയുടെ സ്വപ്നം. എന്നാൽ അച്ഛൻ ജോജിയെ ഒരു കഴിവുകെട്ടവനായാണ് കാണുന്നത്. ജോജി തന്റെ ലക്ഷ്യം നിറവേറ്റാൻ എടുക്കുന്ന ചില തീരുമാനങ്ങൾ അയാളുടെ കുടുംബത്തെ തന്നെ മാറ്റിമറിക്കുന്നു. ജോജിയായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന എന്നിവരാണ്.